അവിടെ നിന്നും തിരിക്കാൻ നേരം വിളിച്ചു പറയാൻ ഏല്പിച്ചത് അനുസരിച്ചു ഡ്രൈവർ വിളിച്ചു കഴിഞ്ഞു…
ഇനി ഏറിയാൽ നാല്പത് മിനിറ്റ്…
പുതിയ സാരഥി സുനിൽ മഹാപത്രയെ വരവേൽക്കാൻ സർവ്വ സജ്ജം…
ഏറെ താമസിയാതെ M D യെ വഹിച്ചു കൊണ്ടുള്ള B M W പോർട്ടിക്കോയിൽ ഇരച്ചെത്തി…
ധൃതിയിൽ ഡ്രൈവർ ഇറങ്ങി വന്നു പിന്നിലെ ഡോർ തുറന്നു കൊടുത്തു…
തുറന്നു വച്ച കണ്ണുകളോടെ ഏവരും പുതിയ സാരഥിയെ കാണാൻ തുറിച്ചു നോക്കി…
സകലരെയും അതിശയിപ്പിച്ചു, ദുൽകർ സൽമാൻ കണക്ക് ഒരു ചുള്ളൻ ചിരിച്ചു കൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങി…
മുറുക്കാൻ കടയുടെ തട്ടി പൊക്കി വച്ച പോലെ… ജീവനക്കാരുടെ മുഖം, പ്രത്യേകിച്ച് വനിതാ ജീവനക്കാരുടെ ….
തിക്കി തിരക്കി നിലവിൽ ചാർജ് വഹിക്കുന്ന സുബ്രമണി ബൊക്കെ കൊടുത്തു സ്വീകരിച്ചു…
അടുത്ത ഊഴം സൂസന്റെ ആയിരുന്നു…
ചുള്ളന്റെ മുഖത്ത് അരിഞ്ഞു നിർത്തിയ ഫ്രഞ്ച് താടിയിൽ നോട്ടം എറിഞ്ഞു, പുഞ്ചിരി തൂകി സൂസൻ ബൊക്കെ നൽകി സ്വീകരിച്ചു…
ആ സമയം ഒരു മിന്നായം പോലെ… സൂസന്റെ രജിഷ വിജയന്റെ കൂട്ടുള്ള നെയ് കക്ഷത്തിൽ ആയിരുന്നു, ചുള്ളന്റെ കണ്ണ്…!
തുടരും