വൈഷ്ണവഹൃദയം [King Ragnar]

Posted by

 

വൈദ്യനാഥൻ: അച്ഛന് എങ്ങനെയുണ്ട്, ചുമ കുറവുണ്ടോ.

 

വാസുകി : ഇല്ല വിശ്വാ, ഓരോ ദിനം കഴിയുംതോറും അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാകുകയാ.

 

( നിങ്ങൾക്ക് ചിലപ്പോൾ ഒരു സംശയം വരും ഈ വിശ്വൻ ആരെന്നലെ അത് ഞാൻ തന്നെയാ അമ്മ പണ്ടുമുതലേ എന്നെ വിളിക്കുന്നെ ഈ പേരിലാ. എന്റെ കൂട്ടുകാരും നാട്ടുകാരും ഈ പേര് അങ്ങ് ഏറ്റെടുത്തു. ഇപ്പോൾ വൈദ്യനാഥൻ എന്ന് എന്നെ വിളിക്കുന്നത് ചുരുക്കം ചിലപേർ മാത്രമാണ്, അപ്പോൾ ഇനി ഈ വിശ്വൻ എന്ന് തുടരാം അല്ലെ )

 

വിശ്വൻ : നമുക്ക് നാളെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാം. പിന്നെ മരുന്നൊന്നും മുടക്കം വരാതെ നോക്കണം.

 

വാസുകി : നാളെ പോകാം, പിന്നെ നിന്റെ അച്ഛന്റെ കാര്യം നോക്കാൻ നീ എന്നെ ഇനി ഉപദേശിക്കുകയൊന്നും വേണ്ട.ഇതിപ്പോൾ കൊല്ലം 5 ആയി ആണ് മനുഷ്യൻ കിടപ്പിലായിട്ട്, ഇന്ന് വരെ അദ്ദേഹത്തെ നോക്കുന്നതിൽ ഞാൻ ഒരു പിഴവും വരുത്തിയിട്ടില്ല.

 

വിശ്വൻ : അമ്മ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞെ. എന്തായാലും ഞാൻ അച്ഛനെയൊന്ന് കണ്ടിട്ട് വരാം.

 

വിശ്വൻ അച്ഛന്റെ മുറിക്കുള്ളിൽ കേറി ആണ് കട്ടിലിൽ കിടക്കുന്ന തന്റെ അച്ഛനെ നോക്കിനിന്നു.

 

വാമദേവൻ : വൈദ്യ… ഇങ്ങ് അടുത്തേക്ക് വാ.

 

വിശ്വൻ അച്ഛന്റെ അടുക്കൽ പോയി ആ കട്ടിലിൽ ഇരുന്നു.

 

വിശ്വൻ : എന്താ അച്ഛാ…വയ്യെങ്കിൽ അച്ഛൻ പാടുപെട്ടു സംസാരിക്കേണ്ട .

 

വാമദേവൻ ചുമച്ച് ചുമച്ച് ഒരുവിധം സംസാരിക്കാൻ തുടങ്ങി.

 

വാമദേവൻ : നിങ്ങളുടെ സംസാരം ഞാൻ കേട്ടു. ഇതിനെല്ലാത്തിനും കാരണം എന്റെ പ്രവർത്തികൾ തന്നെയാണ്. നിന്റെ അമ്മ എന്നെ നന്നായി തന്നെയാ നോക്കുന്നത്. പലവട്ടം എന്നെ ഓർമിപ്പിച്ചിട്ടുമുണ്ട് എന്റെ പ്രവർത്തികളുടെ ഫലം എന്താകുമെന്നുള്ളത്. ഞാൻ നിന്റെയോ അവളുടെയോ ആരുടേയും വാക്ക് കേട്ടില്ല.

 

വിശ്വൻ : അച്ഛൻ വെറുതെ സ്വന്തമായ് പഴി ചാരേണ്ട, ഇതായിരിക്കും വിധി.

 

വാമദേവൻ : വിധി….. ഡാ നമ്മുടെ പ്രവർത്തികളാണ് നമ്മുടെ വിധിയെ തീരുമാനിക്കുന്നത്. ഞാൻ എന്റെ പൂർവികർ കൈമാറി വന്നയെല്ലാം ഒറ്റയ്ക്ക് അനുഭവിച്ചുതീർക്കാൻ നോക്കിയതിന്റെയാ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *