“അമ്മക്ക് വിഷമം ഉണ്ട് എന്റെ അവസ്ഥ കാണുമ്പോൾ.
പക്ഷേ ഞാൻ സന്തോഷം ആയി തന്നെ ഇരിക്കുന്നത് കൊണ്ട് അമ്മയും ഹാപ്പിയാ.
അച്ഛൻ എങ്ങാനും അമ്മ എന്നോട് സംസാരിച്ചു എന്ന് ആരേലും അറിഞ്ഞാൽ അമ്മയെ എന്തെങ്കിലും ചെയ്താലോ എന്ന് ഉള്ള പേടി ഉണ്ട് അജു എനിക്ക്.”
“എടി പേടി തോണ്ടി… നീ എന്നാ ഇങ്ങനെ….
വരുന്നത് വരുന്നോടത് വെച്ച് നമുക്ക് കാണാന്നെ.
വേറെ എന്തൊക്കെ പറഞ്ഞു.”
“ഈ അസുരന്റെ ആണോ കുഞ്ഞു എന്ന് ചോദിച്ചു.
ആണെന്ന് പറഞ്ഞു. ഒരു അസുരവിത്ത്.”
എന്ന് പറഞ്ഞു അവൾ ചിരിച്ചു.
എന്റെ അമ്മയുടെ മാസ്റ്റർ പീസ് ഡയലോഗ് ഒന്നായിരുന്നു അത്. ‘ഈ അസ്സുറവിത്ത് എങ്ങനെ എന്റെ വയറ്റിൽ വന്ന് മുളച്ചു എന്ന്. ”
പക്ഷേ ദീപുന് ഇപ്പൊ ഈ അസുരന്റെ കുഞ്ഞിന് ജന്മം കൊടുക്കണം എന്നുള്ള വാശി ആണ്. ആ അജു മാത്രം ആയിരുന്നു ഞങ്ങൾക് അന്നേരം തണൽ ആയി ഉണ്ടായിരുന്നു ഉള്ള് എന്ന് ദീപുനും അവളുടെ അമ്മക്കും അറിയാം.
അങ്ങനെ കുറച്ച് വിശേഷം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോഴേകും ഗായത്രി വന്നു കുറുക്ക് ഉണ്ടാക്കി കൊണ്ട്.
അവളും ഞങ്ങളുടെ സംസാരത്തിൽ കൂടി കുഞ്ഞിന് ഫുഡ് കൊടുത്തു.
ദീപു അമ്മയെ കണ്ടാ കാര്യം ഒക്കെ അവളോട് പറഞ്ഞു.
പിന്നെ ഇന്നലെ നൈറ്റ് ജൂലിയെ കിട്ടിട്ട് രണ്ടാളും വർത്തമാനം പറഞ്ഞു കിടന്ന് ഉറങ്ങി എന്ന് പറഞ്ഞപ്പോ തന്നെ ഗായത്രി ചിരിച്ചു.
എന്നിട്ട് ദീപുനോട് പറഞ്ഞു.
“ദീപ്‌തി ആളെ നമുക്ക് കുറച്ചു കൂടെ ട്രെയിങ് ചെയ്തു എടുക്കണം.”
“ഡീ ഡീ..”
ഗായത്രി ചിരിച്ചു.
പിന്നെ ഒരു ദിവസം കുഞ്ഞിന് അമ്പലത്തിൽ ചോറ് കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞു.
രേഖ ആണേൽ എപ്പോഴും അവളുടെ കുഞ്ഞി കുട്ടന്റെ വിശേഷം അറിയാൻ വിളിക്കും എന്ന് ഒക്കെ ഗായത്രി പറഞ്ഞു.
ദീപുന്റെ വയറ് നിർച്ചപോലെ നീ അവൾക്കും ഒരു കുഞ്ഞിനെ കൊടുക്കടാ എന്ന് ഗായത്രി ശക്തമായ വാക്കിൽ പറഞ്ഞു.
അത് എനിക്ക് എന്തൊ സൂചന തരുന്നപോലെ ആയിരുന്നു.
പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ദീപു ഇറങ്ങിപ്പോയ സമയം ഗായത്രി വന്നു പറഞ്ഞു സൂക്ഷിച്ചു പോകണമെടാ.