ജൂലി എന്റെ നേരെ നോക്കി.
“പിക്കപ്പ് പോരാ മോളെ…..”
എന്ന് പറഞ്ഞു ജൂലി ചിരിച്ചു.
“ഏട്ടാ എന്റെ വില കളഞ്ഞോ…
ഇവളുടെ കരച്ചിൽ കേൾക്കാത്തപ്പോഴേ ഞങ്ങൾക് മനസിൽ ആയി.”
“എടി…
അപ്പൊ എന്നെ കൊല്ലാൻ ആണോടി ഇവന്റെ കൂടെ തനിയെ ഇട്ടേ.”
“നിന്നെയോ…”
രണ്ടാളും ചിരി.
“മതി മതി ചിരിച്ചത് രണ്ടാളും.. ദേ ഞാൻ പോയി വരുമ്പോഴേക്കും ഇവിടെ എന്തെങ്കിലും കോളം ആക്കിയാൽ രണ്ടിനെയും ഞാൻ ശെരി ആകും.”
എന്ന് ദീപ്തിയുടെ ഡയലോഗ് എത്തി.
അങ്ങനെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഞനും ദീപു ഇറങ്ങാൻ തുടങ്ങി.
“ഏട്ടാ നിങ്ങൾ എപ്പോ തിരിച്ചു വരും.
വൈകുന്നേരം ആകും.”
“ഹാം.”
“ദേ രണ്ടാളും അടങ്ങി ഇരുന്നോളണം കേട്ടോ.”
“ഓ ഇരുന്നോളാവേ.”
ദീപ്‌തി എന്റെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു.
ഞങ്ങൾ എന്റെ ചേട്ടൻ ചേച്ചിയെ കെട്ടിയ ക്ഷേത്രത്തിലേക്ക് ഞാൻ പോയി.
ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ അവിടെ എത്തി.
പോരുമ്പോൾ ദീപു ഒന്നും മിണ്ടില്ല.
എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ദീപു എന്നെ തൊഴുകാൻ ഉള്ളിലേക്ക് വിളിച്ചില്ല.
ഞാൻ പുറത്ത് തന്നെ നിന്ന്.
അവൾ ഉള്ളിൽ കയറി അരമണിക്കൂർ കഴിഞ്ഞു തിരിച്ചു എന്റെ അടുത്ത് വന്ന് എന്റെ നെറ്റിയിൽ ചന്ദനം തൊട്ട് തന്നു.
“നീ രേഖയുടെ ഒപ്പം മാത്രം അല്ലോ അമ്പലത്തിൽ കയറു.
ഞാൻ വിളിച്ചാൽ ഒന്നും ഉള്ളിൽ കയറില്ലല്ലേ.”
ഒരു ചിരിയിൽ ഞാനും അവളും ആ സംസാരം നിർത്തി.
“പോയല്ലോ.” ദീപ്‌തി ചോദിച്ചു.
“ഒരാൾക്ക് നിന്നെ കാണണം എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ട്. വെയിറ്റ് ചെയാം.”
അവൾ ആരാ എന്നുള്ള എന്റെ രീതിയിൽ നോക്കി.
ഞാൻ കണ്ണ് അടച്ചു കാണിച്ചു.
ഞങ്ങൾ അവിടെ നിന്ന് അമ്പല കുളത്തിന്റെ അടുത്ത് പോയി നിന്ന്.
കുറച്ച് നേരം കഴിഞ്ഞപ്പോൾ. ദീപ്തി.
“അമ്മ..”
അവളുടെ അമ്മ അവളുടെ അടുത്തേക് വന്ന്.
ഞാൻ പതിയെ അവിടെ നിന്ന് അമ്പല കുളത്തിലെ പടവുകൾ ഇറങ്ങി മാറി പോയി അവരുടെ സ്വകാര്യനിമിഷം കളയരുത് എന്ന് തോന്നിയത് കൊണ്ട് ആകാം എന്നെ എന്റെ മനസ്സ് അവിടെ നിന്ന് അകത്തിയത്.