ഞാൻ മെല്ലെ എന്റെ അമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു സിഗ്നൽ കൊടുത്തു, അമ്മയും അവള് നടന്നു വരുന്ന ഭാഗത്തേക്ക് നോക്കി, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു, അമ്മയുടെ പ്രതികരണം എന്തെന്ന് അറിയാൻ.
ഞാനും അമ്മയും നോക്കി നിൽക്കേ അവൾ ഞങ്ങളെ ഒന്നും ശ്രദ്ദിക്കാതെ അമ്പലത്തിലേക്ക് കയറിപ്പോയി, അമ്മ ഒരു നിറ പുഞ്ചിരിയോടെ എന്റെ മുഖത്തേക്കു നോക്കി, അതെ എന്റെ അമ്മയ്ക്കും അവളെ ഒത്തിരി ഇഷ്ടമായി, ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷം വേറെ ഇല്ല.
സീതയുടെ വീട്ടിലേക്കു പെണ്ണന്ന്വേഷിച്ചു പോകുമ്പോൾ, അവളെ എനിക്ക് കെട്ടിച്ചു തരുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല, കാരണം അന്നെനിക്ക് ആകെ 24 വയസ്സേ ഇണ്ടായിരുന്നുള്ളൂ, സീത എന്നെക്കാള് കുറച്ചു മാസത്തിനു മാത്രം ഇളപ്പം, മറ്റൊരു പ്രധാന കാരണം, സീതയുടെ വീട്ടുകാരും സാമ്പത്തികമായി ഉയർന്ന നിലയിൽ അല്ലെങ്കിലും, എന്നെപ്പോലൊരു ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരുത്തനു അവരുടെ മകളെ കൈ പിടിച്ചു ഏല്പിക്കുമെന്നു ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.പക്ഷെ എന്നെയും അമ്മയെയും ഒരുപോലെ അദ്‌ഭുദപ്പെടുത്തിക്കൊണ്ടു സീതയുടെ വീട്ടുകാർ യാതൊരു എതിർപ്പും കൂടാതെ ഞങ്ങളുടെ കല്യാണത്തിന് സമ്മതം മൂളി!!
ഞാൻ മുമ്പേ പറഞ്ഞല്ലോ, അവളെ ആദ്യം കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഉൾവിളി ” അവളെ ദൈവം സൃഷ്ടിച്ചത് എനിക്ക് വേണ്ടിയാണെന്ന്” അത് സത്യമായിരുന്നു, ചിലപ്പോൾ നാളിന്നുവരെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കഷ്ട്പ്പാടുകൾക്കു എനിക്കൊരു സാന്ത്വനമായി ദൈവം തന്നതാണ് അവളെയെന്നു ഞങ്ങളുടെ ജീവിത യാത്രയ്ക്കിടയിൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
സീത ആദ്യ രാത്രിയിൽ എൻ്റെ മുറിയിലേക്കു കടന്നു വന്നത് ഇപ്പോഴും എനിക്ക് വ്യക്തമായി ഓർമയുണ്ട്, സ്വർണ കളറിൽ ഡിസൈനുകൾ ഉള്ള ബ്രൗൺ കസവു സാരിയിൽ, മുല്ലപ്പൂവും ചൂടി വന്ന എൻ്റെ സീതയെ അന്ന് ഞാൻ ഈ ലോകം മറന്നു നോക്കി നിന്ന് പോയിരുന്നു, ഇത്രയും സുന്ദരിയാണ് എൻ്റെ ഭാര്യ എന്ന് എൻ്റെ മനസ്സിന് ഉൾകൊള്ളാൻ പറ്റാത്ത നിമിഷങ്ങൾ ആയിരുന്നു അത്, സത്യം പറഞ്ഞാൽ അന്ന് രാത്രി ഞങ്ങൾ ശരിക്കു ബന്ധപ്പെട്ടിരുന്നില്ല, ഇന്നലെ വരെ തികച്ചും അന്യർ ആയിരുന്ന ഞങ്ങൾ പരസ്പരം അറിയുകയായിരുന്നു, ഇഷ്ടങ്ങളും അനിഷ്ടങ്ങളും അന്യോന്യം മനസ്സിലാക്കുകയായിരുന്നു !!