ഞാൻ അന്ന് തന്നെ എൻ്റെ അമ്മയെ കാര്യങ്ങൾ അറിയിച്ചു, എൻ്റെ ഒരു ആഗ്രഹവും നിവ്യത്തികേട് കൊണ്ട് സാധിച്ചു തരാൻ പറ്റാത്ത കുറ്റബോധം കൂടി ഉള്ളത് കൊണ്ടാകാം, അമ്മ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ എനിക്ക് സമ്മതം അറിയിച്ചത്, പക്ഷെ ആ പെൺകുട്ടിയുടെ പേരും, നാളും, വീടും എന്താണെന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലാതെ പകച്ചു നിൽക്കാനേ സാധിച്ചുള്ളൂ.
പിറ്റേ ദിവസം ഞാനും അമ്മയും ഏതാണ്ട് അതെ സമയത്തു തന്നെ അമ്പലത്തിൽ എത്തി, തൊഴുതു കഴിഞ്ഞും അവിടെ തന്നെ അവളെയും പ്രദീക്ഷിച്ചു നിന്നു, പക്ഷെ സമയം അതികരിച്ചിട്ടും അവളെ അവിടെ കണ്ടില്ല, തിരിച്ചു പോരാൻ നേരം ഒരു അവസാന ശ്രമമെന്നോണം അവിടെ വർഷങ്ങളായി പൂ കച്ചവടം ചെയ്യുന്ന തമിഴത്തിയോട് മനസ്സിലുള്ള രൂപം വെച്ച് അവളെ പറ്റി തിരക്കി, കാര്യത്തിന്റെ ഗൗരവം മനസ്സിലാകിപ്പിക്കുവാൻ കല്യാണ കാര്യവും തുറന്നു പറഞ്ഞു, അവർക്കു വല്യ ഉറപ്പില്ല എങ്കിലും അങ്ങനെ ഒരു പെൺകുട്ടി ദിവസവും അവിടെ വരാറുണ്ടെന്ന് അവർ അറിയിച്ചു, ഇന്ന് ഇതുവരേയും കണ്ടില്ല പക്ഷെ വരുന്ന സമയം ആകുന്നതേ ഉള്ളൂ എന്നും അവർ പറഞ്ഞു, അതെന്റെ പ്രതീകശകൾക്കു വീണ്ടും തിരി കൊളുത്തി
സൂര്യന്റെ ഉദിപ്പിൽ എന്നോടൊപ്പം അവളെ കാത്തു നിൽക്കുന്ന എന്റെ അമ്മയോട് എനിക്ക് സഹതാപം തോന്നിയെങ്കിലും, അവളെ കാണാതെ തിരിച്ചു പോകുവാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല, നിമിഷങ്ങൾ കടന്നുപോയി, എന്റെ മനസ്സിൽ പ്രതീകഷകൾ അസ്തമിച്ചു തുടങ്ങി, പെട്ടെന്ന് എന്റെ മുമ്പിലുള്ള പൂകാരി ചിരിച്ചു കൊണ്ട് എന്നോട് എന്റെ വലതുഭാഗത്തേക്കു നോക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു, ഞാൻ മിടിക്കുന്ന ഹൃദയത്തോടെ ആ ദിശയിലേക്കു നോക്കി, എന്റെ ചങ്കിടിപ്പ് എനിക്ക് തന്നെ കേൾകാം, അതാ എന്റെ പ്രിയതമ, ഒരു ഓറഞ്ചു പട്ടു പാവാടയും ബ്ലോസും അണിഞ്ഞു അമ്പലത്തിന്റെ പടി കയറി വരുന്നു, ഞാൻ വീൺടും അവളുടെ സൗന്ദര്യത്തിൽ ലയിച്ചു നിന്ന് പോയി.
പാലുപോലെ വെളുത്ത നിറം, അഴകൊത്ത ആകാര വടിവ്, ആരെയും ആകർഷിക്കുന്ന മനോഹരമായ ഉണ്ടക്കണ്ണുകൾ, ചെറുതായി മലർന്ന ചുണ്ടുകൾ, നീളം കൂടിയതും കട്ടിയുള്ളതുമായ കാർകൂന്തലുകൾ, എല്ലാം കൊണ്ടും ഒത്ത ഒരു പെണ്ണ്, എന്റെ കണ്ണിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി!!