അവനെന്റെ ഫോൺ സന്ദേശം കിട്ടിയതും ഞാൻ പെട്ടെന്ന് താനെ വീട്ടിലേക്കു തിരിച്ചു.
ഞാൻ വീട്ടിലേക്കു കയറി ചെന്നതും അനന്ദുവിന്റെ അച്ഛൻ ബഹുമാന സൂചകം എനിക്കു നേരെ കൈകൂപ്പി നിന്നു.
ഞാൻ അവൻ്റെ അച്ഛന്റെ രണ്ടു കൈകളെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു, ” എന്താ അച്ഛാ ഇങ്ങനെയൊക്കെ, നിങ്ങൾ എന്നെ പഠിപ്പിച്ച മാഷാണ്, നിങ്ങളെ ഞാൻ എൻ്റെ സ്വന്തം അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്, പിന്നെ എന്തിനാ എന്നെ കാണുമ്പൊൾ ഇങ്ങനെ എഴുന്നേറ്റു നിക്കുന്നതും, ഇങ്ങനെയുള്ള മര്യാദകളൊക്കെ കാണിക്കുന്നതും”
അതിനു അച്ഛൻ തന്ന മറുപടി : “എനിക്കും നീ എൻ്റെ മകനെ പോലെ തന്നെയാ, പക്ഷെ എന്നിരുന്നാലും നിന്നെ ബഹുമാനിക്കുന്നതിലോ നിന്നെ കാണുമ്പൊൾ എഴുന്നേറ്റു നിക്കുന്നതിലോ എനിക്ക് യാതൊരു അഭിമാനക്കുറവും ഇല്ല, കാരണം നിന്റെ വീഴ്ചയും ഉയർച്ചയും കണ്ടവനാണ് ഞാൻ , ജീവിതത്തിൽ ഇത്രയൊക്കെ പരീക്ഷണങ്ങൾ ഉണ്ടായിട്ടും, അതെല്ലാം മറി കടന്നു ഒറ്റയ്ക്കു പടവെട്ടി ജീവിതം തിരിച്ചു പിടിച്ചവനാണ് നീ, നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്കു എന്നും അഭിമാനമാണ്”
അനന്ദുവിന്റെ അച്ഛനിൽ നിന്നും ഇത്രയും നല്ല വാക്കുകൾ കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി, കല്യാണം ക്ഷണിച്ചു അവർ തിരിച്ചു പോകും മുമ്പേ ഞാനും സീതയും അച്ഛന്റെ കാൽക്കൽ തൊട്ടു അനുഗ്രഹവും വാങ്ങിച്ചു!!
കല്യാണത്തിന്റെ തലേ ദിവസം അടുത്ത കൂട്ടുകാർക്കും, ബന്ധുക്കൾക്കും അതുപോലെ നാട്ടിലെ ചില മഹത് വ്യക്തികൾക്കും ചെറിയ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു, അതിൽ ഞാനും സീതയും ഉൾപ്പെട്ടിരുന്നു.
അന്ന് രാത്രി ഞാൻ സീതയും മക്കളുമൊത്തു കല്യാണ വീട്ടിൽ എത്തിയപ്പോൾ, അനന്ദുവായിരുന്നു അവൻ്റെ വീടിന്റെ മുന്നിൽ അതിഥികളെ സ്വീകരിക്കാൻ നിന്നിരുന്നത്, ഞങ്ങൾ അകത്തേക്കു പ്രവേശിക്കുമ്പോൾ സീതയുടെയും അനന്ദുവിന്റേയും കണ്ണുകൾ തമ്മിൽ ഉടക്കിയിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു (അവർ കണ്ണുകൾ കൊണ്ട് എന്തൊക്കെയോ സന്ദേശങ്ങൾ കൈമാറുന്ന പോലെ )
ഞാൻ പുറത്തു പന്തലിനു താഴെ കൂട്ടം കൂടി നിൽക്കുന്ന ആണുങ്ങളുടെ അടുത്തേക് ചെന്നപ്പോൾ, സീത കുട്ടികളെയും കൂട്ടി കല്യാണ വീടിൻ്റെ അകത്തുള്ള മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തിൽ ചേർന്നു!!
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത മൂത്ര ശങ്ക തോന്നി, അനന്ദുവിന്റെ അച്ഛന്റെ ഉപദേശപ്രകാരം ഞാൻ അവരുടെ പഴയ വീടിൻ്റെ ഓരം ചേർന്നു കാര്യം സാധിച്ചു മടങ്ങി വരുമ്പോഴാണ് അനന്ദുവും എൻ്റെ ഭാര്യ സീതയും തമ്മിലുള്ള അവരുടെ പ്രണയ നിമിഷങ്ങൾക്ക് ഞാൻ ആദ്യമായി സാക്ഷ്യം വഹിക്കുന്നത്.