പിന്നീട് പതിവ് പോലൊരു വെള്ളിയാഴ്ച ഞങ്ങൾ ശിവൻറെ അമ്പലത്തിൽ പോയപ്പോൾ ആണ് ഞാൻ അനന്ദുവിനെ വീണ്ടും കാണുന്നത്!!
ഞാൻ എന്നത്തേയും പോലെ തൊഴുതു കഴിഞ്ഞു എൻ്റെ കുട്ടികളുടെ പിറകെ ഓടുന്ന സീതയെ നോക്കി അമ്പല പടിയിൽ ഇരിക്കയായിരുന്നു, പക്ഷെ ഞാൻ അന്ന് ആ കാഴ്ചകൾ എന്നത്തേയും പോലെ കൗതുകത്തോടെയല്ലായിരുന്നു നോക്കി ഇരുന്നത്, മറിച്ചു എൻ്റെ സീത എന്നെ ചതിക്കുകയാണോ ?? അവളെ എനിക്ക് നഷ്ടപ്പെടുമോ ? എന്ന ഭയത്തോടെ ആയിരുന്നു!!
പെട്ടെന്നാണ് കുറച്ചകലെ ഞങ്ങളുടെ അടുത്തേക് വരാതെ പരുങ്ങി നിൽക്കുന്ന അനന്ദുവിനെ ഞാൻ ശ്രദ്ധിച്ചത്, ഞാൻ കൈ വീശി വിളിച്ചതും അവൻ മടിച്ചു മടിച്ചു എന്റടുത്തേക്കു നടന്നു വന്നു.
ഞാൻ ഒന്നും അറിയാത്ത കണക്കു അവനോടു വളരെ സാധാരണ രീതിയിൽ തന്നെ സംസാരിച്ചു തുടങ്ങി (കാരണം ഞാൻ അവരെ സംശയിക്കുന്നുണ്ടെന്നു അവർ ഇരുവർക്കും ഉത്തമ ബോദ്യം വന്നാൽ അത് ചിലപ്പോൾ എന്റെയും സീതയുടെയും ബന്ധത്തിനടിയിൽ ഇപ്പോൾ ഉള്ള ആ ചെറിയ വിള്ളലിന്റെ അകലം കൂട്ടിയേകാം)
പക്ഷികൾ മരച്ചില്ല കൊണ്ട് കൂടു കൂട്ടുന്നത് പോലെ ഞാൻ സ്നേഹ ചില്ലുകൾ കൊണ്ട് പടുത്തുയർത്തിയതാണ് എൻ്റെ ഈ കൊച്ചു കുടുംബം , അത് ആരാലും എന്ത് കാരണത്താലും തച്ചുടക്കപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്!!
ഞാൻ: എന്താടാ അനന്ദു, നിന്നെ ഇപ്പോൾ വീട്ടിലേക്കോ കടയിലേക്കോ കാണാറേ ഇല്ലല്ലോ ?
അനന്ദു: ഒന്നുമില്ലെടാ , അപ്പുവിന്റെ കല്യാണ കാര്യത്തിന്റെ തിരക്കുകളിൽ പെട്ട് പോയത് കൊണ്ടാ ,,
ഞാൻ: നിനക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ വിളിച്ചൂടായിരുന്നോ ?
അനന്ദു: അത് സാരമില്ലെടാ , എനിക്കറിയില്ലേ നിന്റെ കടയിലെ തിരക്ക് ,, അതിനിടക്ക് നിന്നെ ബുദ്ദിമുട്ടിപ്പിക്കേണ്ട എന്ന് വിചാരിച്ചു.
ഇതിനിടയിൽ സീതെയും അനന്ദുവും പരസ്പരം മുഖത്തേക്കു നോക്കാതിരിക്കാൻ ശരിക്കും കഷ്ടപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം എനിക്ക് കടയിലേക്കു അനന്ദുവിന്റെ ഒരു ഫോൺ കോൾ വന്നു, അപ്പുവിൻറെ കല്യാണ തീയതി നിശ്ചയിച്ചുവെന്നും, ആദ്യത്തെ കല്യാണക്കുറി എനിക്ക് തന്നെ തരണം എന്ന് അവനെ പോലെ തന്നെ അവൻ്റെ അച്ഛനും ആഗ്രഹം ഉള്ളതിനാൽ അവൻ കുടുമ്പത്തോടൊപ്പം എൻ്റെ വീട്ടിൽ എനിക്ക് വേണ്ടി കാത്തു നിൽക്കുകയാണെന്നും ആയിരുന്നു ആ കൊളിൻറെ ഉള്ളടക്കം.