അല്പം കഴിഞ്ഞു അവൾ എൻ്റെ മുഖത്തേക്കു തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ മുഖം വിളറി വെളുത്തിരിക്കുന്നതു എനിക്ക് വ്യക്തമായി മനസ്സിലായിരുന്നു!!
ഞാൻ എന്ത് ചെയ്യാനാ,,? ആ പൂകാരി ഇപ്പോൾ ഇങ്ങനത്തെ പൂക്കളെ കൊണ്ട് വരുന്നുള്ളു,, അത്രയും പറഞ്ഞു സീത വേഗം അടുക്കളയിലേക്കു തിരിഞ്ഞു നടന്നു ( പക്ഷെ സീത അവളുടെ വാക്കുകളിലെ ഇടർച്ച പുറത്തു വരാതിരിക്കാൻ എത്ര കണ്ടു ശ്രമിച്ചിട്ടും അത് വിജയകരം ആയിരുന്നില്ല)
അവളുടെ ആ മറുപടി കേട്ടതും ഞാൻ മനസ്സിൽ അടിവര ഇട്ടു ഉറപ്പിച്ചു , സീത എന്തോ കാര്യമായ തെറ്റുകൾ ചെയ്യുന്നുണ്ട്, അല്ലാതെ അവൾ ഇത്രയും വലിയൊരു കള്ളം എന്നോട് പറയേണ്ട കാര്യമില്ല!!
എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു, മനസ്സിൻറെ സമ്മർദം കാരണം ഭക്ഷണത്തിൻറെ രുചിയൊന്നും എൻ്റെ നാവിനു തിരിച്ചു അറിയാൻ പറ്റുന്നില്ലെങ്കിലും ഞാൻ എങ്ങനെയൊക്കെയോ അത്തായം കഴിച്ചു തീർത്തു!!
അന്ന് രാത്രി ഞങ്ങൾ രണ്ടു പേരും പുറം തിരിഞ്ഞാണ് കിടന്നു ഉറങ്ങിയത്, എൻ്റെ മനസ്സിലുള്ള കാര്യങ്ങളുടെ വിശദീകരണം അവളൊട് ചോദിക്കാൻ എനിക്കോ, തെറ്റുകൾ ഏറ്റു പറഞ്ഞു കുറ്റ സമ്മതം നടത്താൻ അവളുടെ മനസ്സിനും ധൈര്യം ഉണ്ടായിരുന്നില്ല!!
പിറ്റേ ദിവസം മുതൽ ഞാൻ അവളോട് സാദാരണ രീതിയിൽ തന്നെ പെരുമാറി തുടങ്ങി, കാരണം ഒരു ബേങ്ക് പാസ്സ്ബുക്കും, അവൾ തലയിൽ ചൂടിയ പിങ്ക് മുല്ലപ്പൂക്കളും അല്ലാതെ മറ്റൊന്നും ഇണ്ടായിരുന്നില്ല എനിക്കു അവള്കെതിരെ തെളിവുകൾ നിരത്താൻ, അതിനാൽ തന്നെ ശക്തമായ എന്തെങ്കിലും തെളിവുകൾ കിട്ടുന്നതുവരെ സംയമനം പാലിക്കാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
പക്ഷെ പിറ്റേ ദിവസം ആയിട്ടും, സീതയുടെ മുഖത്തെ ഭയപ്പാട് മാറിയിരുന്നില്ല, അവൾ പലപ്പോഴും എനിക്ക് മുഖം തരാതെയും കൂടുതൽ ഒന്നും സംസാരിക്കാതെയും എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു !!
മൂന്നാലു ദിവാസത്തോളം നമുക്കിടയിലെ ജീവിതം അങ്ങനെ തന്നെ മുന്നോട്ടു പോയി, അന്ന് ആ രാത്രി അവളോട് ഞാൻ ആ പിങ്ക് മുല്ലപ്പൂവിന്റെ കാര്യം ചോദിച്ചതിന് ശേഷം, നിത്യ സന്ദർശകനായ അനന്ദു എൻ്റെ വീട്ടിലേക്കു വരാതെ ആയി (ചിലപ്പോള് സീത ഏതെങ്കിലും വഴിക്കു ഞാൻ അവരെ സംശയിക്കുന്നുണ്ടെന്ന കാര്യം അവനെ അറിയിച്ചിരിക്കാം)