ഞാൻ പൂകാരിയോടായി ചോദിച്ചു: ” ആഹ്,,, പിന്നെ നിങ്ങൾ ഇന്നലെ സീതയ്ക്ക് മുല്ലപ്പൂക്കൾ കൊടുത്തിരുന്നില്ല? അവൾ അതിൻറെ കാശ് നിങ്ങൾക്ക് തന്നിരുന്നോ എന്ന് അവൾക്കൊരു സംശയം (എൻ്റെ കള്ള നാടകത്തിനു ഒറിജിനാലിറ്റി കിട്ടാൻ ഞാൻ എൻ്റെ കീശയിൽ നിന്നും പെയ്സ് എടുത്തു അതിൽ നിന്നും പൈസ പുറത്തേക്കെടുക്കുന്നതു പോലെയും അഭിനയിച്ചു)
“ഇല്ല മുതലാളി, ഞാൻ ഇന്നലെ നിങ്ങളുടെ ഭാര്യയ്കു പൂക്കൾ കൊടുത്തിരുന്നില്ല”
പൂകാരിയുടെ ആ മറുപടി കേട്ടതും എൻ്റെ ഉള്ളിലെ അവസാന പ്രതീക്ഷയും നഷ്ട്ടപ്പെട്ടു, എങ്കിലും മനസ്സിലെ വിഷമം പുറത്തു കാണിക്കാതെ ഞാൻ വീണ്ടും അവരോടു ചോദിച്ചു
ഞാൻ:ചിലപ്പോൾ നിങ്ങൾ മറന്നതാകും, ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൾ പൂവ് ചൂടിയിരുന്നു, നിങ്ങൾ അല്ലാതെ പിന്നെ മറ്റാരാണ് ഈ ഭാഗത്തു പൂക്കൾ വിൽക്കുന്നത്?
പൂകാരി: ഇല്ല മുതലാളി, എനിക്ക് തെറ്റിയിട്ടില്ല, കാരണം കഴിഞ്ഞ മൂന്ന് ദിവസമായി എൻ്റെ ഭർത്താവു സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഞാൻ ഈ വഴി വന്നിട്ടില്ല!!
പൂകാരിയുടെ ആ ഉറച്ചു മറുപടി കേട്ടതും എൻ്റെ മനസ്സു വല്ലാതെ വിങ്ങി, പെട്ടെന്നുണ്ടായ എൻ്റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ ആ പൂകാരി എൻ്റെ മുഖത്തേക്കു കുറച്ചു നേരം കൂടെ തുറിച്ചു നോക്കി നിന്നതിനു ശേഷം അവരുടെ സ്വദ സിദ്ധമായ ശൈലിയിൽ ” പൂവേണോ പൂവ്” എന്ന് വിളിച്ചു കൂവിക്കൊണ്ടു എന്നിൽ നിന്നും നടന്നകന്നു!!
എൻ്റെ മനസ്സിലേക്ക് വീണ്ടും ഇരുട്ട് കയറിത്തുടങ്ങി, ആകാശത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങൾ സുര്യനെ മറച്ചു എനിക്ക് ചുറ്റും അന്ധകാരം പരത്തിയപ്പോൾ, പ്രകൃതിയും എൻ്റെ മനസ്സിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായി എനിക്ക് തോന്നി!!
കടയിൽ ചെന്നിട്ടും എനിക്ക് എൻ്റെ ജോലിയിൽ തീരെ ശ്രദ്ധിക്കാൻ സാധിച്ചില്ല, എൻ്റെ തൊണ്ട വരളുന്നത് പോലെയും, പനി പിടിക്കുന്നത് പോലെയും ഒക്കെ എനിക്ക് തോന്നി, കടയിലെ ജോലിക്കാര് എന്നോട് എന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ, അത് അവർ രണ്ടു ആവർത്തി ചോദിച്ചാൽ മാത്രമേ എൻ്റെ കാതുകളിൽ എത്തിയിരുന്നുള്ളൂ.
ഞാൻ വീണ്ടും കാര്യങ്ങളെ ഒന്നൂടെ വിശകലനം ചെയ്തു,
ഞാൻ ആ സമയത്തു കടയിൽ ആയിരിക്കും എന്ന് വ്യക്തായി അറിയാവുന്ന അനന്ദു എന്നെ കാണാൻ കടയിലേക്ക് വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് പോയത്.