ഞാൻ എൻ്റെ കയ്യിലുണ്ടായിരുന്ന ചാവിക്കൂട്ട് ടേബിളിൽ വെക്കവേ അവിടെ ഒരു കവർ കിടക്കുന്നതു എൻ്റെ ശ്രദ്ധയിൽ പെട്ടു, ഇതാരുടേയോ കവർ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അത് തുറക്കുമ്പോയേക്കും എൻ്റെ പിന്നിൽ വന്നു നിന്ന സീതയുടെ നിഴൽ ഞാൻ ശ്രദ്ധിച്ചിരുന്നു.
ഞാൻ ആ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ബാങ്കിന്റെ പാസ്ബുക്ക് ആയിരുന്നു, അതിൽ അക്കൗണ്ട് ഹോൾഡറിന്റെ പേര് അനന്ദു എന്നും കാണപ്പെട്ടു.
അത്, അനന്ദുവിന്റെ ആയിരിക്കും (എൻ്റെ പിന്നിൽ നിൽക്കുന്ന സീത ഒരു വിറയലോടെ പാറയുന്നതു ഞാൻ കേട്ടു)
ഞാൻ: അതിനു അനന്ദു ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയോ? (ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു )
സീത: ആ,, ഇന്ന് തിരിച്ചെത്തി , നിങ്ങളെ കാണാൻ ഇവിടെ വന്നിരുന്നു ,,,
അവളുടെ ആ മറുപടി കേട്ടപ്പോൾ എനിക്ക് എൻ്റെ രക്തം തിളച്ചു, കാരണം ഞാൻ ഈ സമയത്തു മിക്കവാറും കടയിൽ ആയിരിക്കുമെന്ന് ഇവളെ പോലെ തന്നെ അനന്ദുവിനും അറിയാം, എന്നിട്ടും അവൻ എന്നെ കാണാൻ ഷോപ്പിൽ വരാതെ നേരെ എൻ്റെ വീട്ടിലേക്കാണ് വന്നത്, പോരാത്തതിന് സീത അവൻ ഗിഫ്ട് ആയി കൊടുത്ത സാരിയിൽ പിങ്ക് മുല്ലപ്പൂക്കളും വെച്ച് പതിവിലും ഭംഗിയായി ഒരുങ്ങിയിരിക്കുന്നു, എന്നിലെ സംശയ രോഗി വീണ്ടും ഉണർന്നു , ഒരിക്കൽ കൂടി എനിക്ക് സീതയുടെയും അനന്ദുവിന്റെയും ബന്ധത്തിൽ സംശയം തോന്നി തുടങ്ങി.
അന്ന് രാത്രി സീത എൻ്റെ അരികിൽ സുഖമായി കിടന്നുറങ്ങുമ്പോൾ ഞാൻ മനസ്സമാധാനം നഷ്ടപ്പെട്ടു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു , അന്ന് ഞാൻ ഉച്ച വരെ കടയിലേക്ക് പോയില്ല, കാരണം അന്വേശിച്ച സീതയോടു (മനസ്സിന് പകരം) ശരീരത്തിന് നല്ല സുഖം പോരാ എന്ന ഒരു കള്ളവും പറഞ്ഞു !!
വൈകുന്നേരം കടയിലേക്ക് പോകുമ്പോൾ എനിക്കെതിരെ വരുന്ന പൂകാരിയെ കണ്ടു ഞാൻ അവരുടെ ഓരം ചേർന്നു എൻ്റെ ബുള്ളറ്റ് നിർത്തി .
ഇന്നലെ അവൾ ചൂടിയ മുല്ലപ്പൂക്കൾ അനന്ദു കൊടുത്തതാണെന്നു ഏറെക്കുറെ ഉറപ്പുണ്ടായിരുന്നെങ്കിലും, ഒരു അവസാന പ്രതീക്ഷയെന്നോണം ആ പൂകാരിയോടും കൂടി ചോദിച്ചു അതിനു ഒരു അടിവരയിടാം എന്ന് ഞാൻ തീരുമാനിച്ചു!!