വീണ്ടും കുറച്ചു നേരം കൂടെ സംസാരിച്ചു ഇരുന്നതിനു ശേഷം അനന്ദു ഇറങ്ങാൻ തുടങ്ങി, അവൻ പോകുന്നതിനു മുമ്പ് ഞാൻ അവനോടായി പറഞ്ഞു ” എടാ അനന്ദു, അപ്പുവിന്റെ കല്യാണ ആവശ്യത്തിന് എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കാൻ മടിക്കരുത്, അവൾക്കു ആങ്ങളമാർ ഒന്നല്ല, രണ്ടാ,, അത് മറക്കണ്ട”
ഞാൻ അത്രയും പറഞ്ഞതും അനന്ദു എന്നെ ഗാഢമായി കെട്ടിപ്പുണർന്നു “ഒന്നും വേണ്ടടാ നിൻറ്റെ ഈ സ്നേഹത്തോടെയുള്ള വാക് മാത്രം മതി മനസ്സ് നിറയാൻ” എന്ന് പറഞ്ഞു കൊണ്ട് അവൻ എന്നെ ഒന്നൂടെ ഇറുകെ കെട്ടിപ്പുണർന്നു!!
അനന്ദു പോയിക്കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം, ഞാനും കടയിലേക്ക് മടങ്ങി പോകാൻ ഇറങ്ങി , ബുള്ളറ്റുമായി വീടിന്റെ ഗേറ്റ് കടന്നതും എൻ്റെ മുന്നിലൂടെ ആ പൂകാരി (ആർകെങ്കിലും പൂവേണോ) എന്ന് ചോദിച്ചു കൊണ്ട് നടന്നു പോകുന്നത് കണ്ടു, അവരെ കണ്ടതും എൻ്റെ മനസ്സ് അസ്വസ്ഥമായി, കാരണം ആ പൂകാരി ഇപ്പോൾ വരുന്നതേ ഉള്ളൂ, അപ്പോൾ സീത ഇപ്പോൾ തലയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂക്കൾ, അതും അനന്ദു കൊടുത്തതാകുമോ? എന്തോ എൻ്റെ മനസ്സിന് അത് ഉൾകൊള്ളാൻ സാധിച്ചില്ല, ജന്മദിനത്തിൽ സമ്മാനമായി അവൻ സാരിയും, പെർഫ്യുമുകളും കൊടുത്തതിൽ എനിക്ക് സന്തോഷമേ ഉള്ളൂ, പക്ഷെ തലയിൽ ചൂടാൻ പൂവ് കൊടുക്കണമെങ്കിൽ അത്രയും ആഴത്തിലുള്ള സൗഹൃദമോ, ബന്ധമോ ആയിരിക്കേണ്ടേ? എന്തോ എൻ്റെ മനസ്സിന് അത് തൃപ്തികരമായി തോന്നിയില്ല!
അന്നത്തെ ദിവസം മുഴുവനും എൻ്റെ മനസ്സു അസ്വസ്ഥമായിരുന്നു, എന്തൊക്കെയോ ചിന്തകൾ എൻ്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു, ആ പിങ്ക് മുല്ലപൂക്കളുടെ പിന്നിലുള്ള നിഗൂഢത എത്ര ശ്രമിച്ചിട്ടും എനിക്ക് എൻ്റെ മനസ്സിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നില്ല, എന്നാൽ സീതയുടെ മുഖം ആലോചിക്കുമ്പോൾ, അവളും അനന്ദുവും തമ്മിൽ എന്തെങ്കിലും തെറ്റായിട്ടുള്ള ബന്ധം ഉണ്ടെന്നു സംശയിക്കുന്നത് പോലും ശരിയല്ല എന്നും അതേ മനസ്സ് തന്നെ എന്നോട് പറയുന്നു, വല്ലാത്ത ഒരു മാനസിക സങ്കർഷത്തിൽ ആയിരുന്നു ഞാൻ ആ ദിവസം മുഴുവനും!!
അനന്ദു, എൻ്റെ മനസ്സിനെ അലട്ടുന്ന വലിയ ഒരു ചോദ്യവും ബാക്കി വെച്ച് കൊണ്ട് ബാംഗ്ലൂരിലേക്ക് പോയി, മനസ്സമാദാനം നഷ്ടപ്പെട്ട ഞാൻ വെള്ളിയാഴ്ചകളിൽ മാത്രം പോകുന്ന പതിവ് തെറ്റിച്ചു നിത്യവും ശിവൻറെ അമ്പലത്തിൽ ചെന്ന് തൊഴാൻ തുടങ്ങി (എനിക്ക് മനസ്സമാധാനം കിട്ടുവാനും, എൻ്റെ മനസ്സിലെ സംശയങ്ങൾ ഒന്നും സത്യമായിരിക്കല്ലേ എന്ന് പ്രാർത്ഥിക്കുവാനും)