ദിവസങ്ങൾ കടന്നു പോയി, ജനുവരി 7 സീതയുടെ പിറന്നാൾ ദിവസം ആയിരുന്നു,ഞങ്ങൾ ബർത്ഡേയ് അങ്ങനെ ആള്കാരെയൊന്നും വിളിച്ചു ആഘോഷിക്കാറില്ല, നല്ല എന്തെങ്കിലും ഭക്ഷണം ഇണ്ടാകും, മധുരത്തിന് ചിലപ്പോൾ പായസം വെക്കും അത്ര തന്നെ! അന്ന് സീതയുടെ ആ ജന്മ ദിവസം ഞാൻ കടയിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങി വീട്ടിലേക്കു ഊണ് കഴിക്കാനായി ചെന്നു, ഞാൻ അവിടെ എത്തുമ്പോൾ അനന്ദു എൻ്റെ വീട്ടു മുറ്റത്തു കുട്ടികളുമായി കളിക്കുകയായിരുന്നു!!
അനന്ദുവുമായി ചെറിയ സൗഹൃദ സംഭാഷണത്തിന് ശേഷം ഞാൻ വീട്ടിനകത്തേക്ക് കയറിച്ചെന്നു, അന്ന് ഞാൻ കണ്ട സീതയുടെ മുഖം എന്നത്തേക്കാളും പ്രസന്നമായിരുന്നു, അവൾ വളരെ ഉത്സാഹവതിയായിരുന്നു!!
എന്തോ ഒരു പരാതി പറയുന്ന കണക്കെ അവൾ എന്റെ മുമ്പിലേക്ക് പുതിയ ഒരു സാരിയും പിന്നെ കുറച്ചു പെർഫ്യുമുകളും നീട്ടി കാണിച്ചു കൊണ്ട് പറഞ്ഞു ” ദേ ഇത് കണ്ടോ,, ഞാൻ എത്ര വിലക്കിയിട്ടും നിങ്ങളുടെ സുഹൃത്തു എനിക്കായി കുറെ ബർത്ഡേയ് ഗിഫ്റ്റുകൾ വാങ്ങിക്കൊണ്ടു വന്നിരിക്കുന്നത്”
അവൾ പറഞ്ഞ രീതി ഒരു പരാതിയുടേതാണെങ്കിലും, അവൾക്കു ആ ഗിഫ്റ്റുകൾ എല്ലാം ഇഷ്ടപ്പെട്ടുവെന്നും, പതിവില്ലാതെ തൻ്റെ ജന്മദിനത്തിൽ ഒരാൾ തനിക്കു സമ്മാനങ്ങൾ നല്കിയതിന്റ്റെ ആഹ്ളാദവും അവളുടെ ശരീരഭാഷയിൽ വ്യക്തമായിരുന്നു.
സീത ഇത്രയും പറഞ്ഞു മുഴുവിപ്പിക്കുമ്പോയേക്കും അനന്ദു വീടിനകത്തേക്ക് കയറി വന്നിരുന്നു.
എന്തിനാ അനന്ദു, നീ ഇങ്ങനെ കാശൊക്കെ ചിലവാക്കി ഗിഫ്റ്റൊക്കെ വാങ്ങിച്ചത്? (ഞാൻ ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവനോടു ചോദിച്ചു)
എൻ്റെ ആ ചോദ്യത്തിനുള്ള മറുപടിയായി അനന്ദു ഒരു മറു ചോദ്യം എറിഞ്ഞു, ” അല്ല രാമാ, നീ എന്താ ഇന്ന് സീതയുടെ പിറന്നാൾ ആണെന്ന് എന്നോട് പറയാതിരുന്നത് ? ഞാൻ വല്ല പാർട്ടിയും ചോദിക്കുമെന്ന് ഭയന്നാണോ ??
അവൻ്റെ ആ സരസമായ ഉത്തരത്തിനു മറുപടിയായി ഞാൻ അവൻ്റെ തോളിൽ സ്നേഹപൂർവ്വം തട്ടിക്കൊണ്ടു എൻ്റെ മനസ്സിലെ സന്തോഷം അവനെ അറിയിച്ചു.
ഞങ്ങൾ അവിടെ സംസാരിച്ചിരിക്കെ സീത ഞങ്ങൾ രണ്ടുപേർക്കും കോഫിയുമായി വന്നു.
അനന്ദു: എടാ രാമാ, വീട്ടിലെ സ്ത്രീകൾ നമുക്ക് വേണ്ടി എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്, അപ്പോൾ അവരുടെ വിശേഷ ദിസങ്ങളിൽ എങ്കിലും നമ്മൾ അവരെ പ്രത്യേകം സന്തോഷിപ്പിക്കണ്ടേ ?