ഞാൻ ഒന്നും ചോദിക്കാതെ തന്നെ അവൾക്കു എൻ്റെ ചോദ്യവും, അവൾ ഒന്നും പറയാതെ തന്നെ അവളുടെ ഉത്തരവും നമ്മൾ പരസ്പരം മനസ്സിലാക്കി!!
ഞാൻ അവളുടെ ഇരു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് വളരെ വാത്സല്യത്തോടെ പറഞ്ഞു, “എന്തിനാ സീതേ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ? അനന്ദുവിനെ എനിക്ക് കുട്ടികാലം മുതലേ അറിയാം, അതിലുമുപരി നിന്നെ ഞാൻ ഈ ജന്മത്ത് സംശയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
ഞാൻ ഇത്രയും പറഞ്ഞു നിർത്തിയതും, സീത എൻ്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി പൊട്ടി കരയാൻ തുടങ്ങി, അവളുടെ ആ ചുടുകണ്ണീര് എൻ്റെ മനസ്സിനെ വേദനിപ്പിക്കും വിധം എൻ്റെ നെഞ്ജിടം നനയിച്ചു, എനിക്കും നല്ല സങ്കടം വന്നു, കാരണം കല്യാണം കഴിഞ്ഞ നാൾ തൊട്ടു ഇന്നുവരെ ഞാൻ അവളുടെ കണ്ണുകൾ നിറയാൻ അവസരം ഉണ്ടാക്കിയിട്ടില്ല അത്രയ്ക്ക് സ്നേഹവും, മതിപ്പുമാണ് എനിക്കവളോട്.
ഏറെ നേരമായിട്ടും കരച്ചിൽ നിർത്താതായപ്പോൾ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ കണ്ണുനീർ എൻ്റെ കൈകളാൽ തുടച്ചു മാറ്റി അവളെ സാന്ത്വനിപ്പിച്ചു!!
അൽപ സമയത്തിന് ശേഷം സീത നോർമൽ ആയി, കണ്ണുകൾ തുടച്ചു ഒരു ആശ്വാസത്തിൻറ്റെ പുഞ്ചിരി തൂകി, “എനിക്കറിയാം നിങ്ങൾക്കു എന്നെ വിശ്വാസം ആണെന്ന്, പക്ഷെ ഞാനും അനന്ദുവും അങ്ങനെ ഒരു സമയത്തു അവിടെ ഒറ്റയ്ക്ക് സംസാരിച്ചു നിൽകുമ്പോൾ, നിങ്ങൾ അപ്രതീക്ഷമായി വരികയും, പിന്നെ എന്നെ സംശയിക്കുന്ന തരത്തിലുള്ള മുഖഭാവവും വെച്ച് സംസാരിച്ചപ്പോൾ ഞാൻ വല്ലാതെ ഭയന്ന് പോയി” അവൾ മുഖം തൻ്റെ സാരി തലപ്പിനാൽ തുടച്ചു കൊണ്ട് പറഞ്ഞു!!
അതിനു മറുപടിയായി ഞാൻ “എടി പൊട്ടിക്കാളെ, ഞാൻ നിന്നെ ഒരിക്കലും സംശയിക്കില്ല, പിന്നെ നിൻറ്റെ മനസ്സിൽ ഇങ്ങനെ അനാവശ്യമായ പേടി ഉള്ളത് കൊണ്ടാവാം നിനക്ക് എൻ്റെ മുഖഭാവം മാറിയതായി ഒക്കെ തോന്നിയത്” എന്ന് ഒരു കളിയാക്കും വിധം അവളോട് പറഞ്ഞു കൊണ്ട് ഞാൻ ആ വിഷയം അവിടെ വെച്ച് തന്നെ തീർത്തു! അന്ന് രാത്രി ഞങ്ങൾ രണ്ടുപേരും മനസ്സിൽ യാതൊരു സ്വസ്ഥതക്കേടും ഇല്ലാതെ സുഖമായി കിടന്നുറങ്ങി!!