കുറച്ചു ദിവസങ്ങൾക്കു ശേഷം- വൈകിട്ട് ഞാൻ കുറച്ചു നേരത്തെ തന്നെ കടയിൽ നിന്നും ഇറങ്ങി വീട്ടിലേക്കു തിരിച്ചു, പക്ഷെ പാതി വഴിയിൽ എന്റെ ബുള്ളറ്റിനു എന്തോ തകരാറു വന്നു സ്റ്റാർട്ട് ആവാതെ ആയി, ഞാൻ അത് അടുത്തുള്ള വർക്ഷോപ്പിൽ കൊടുത്തു വീട്ടിലേക്കു നടന്നു പോകുവാൻ തീരുമാനിച്ചു.
നടന്നു പോകയാണെങ്കിൽ മെയിൻ റോഡിനേക്കാളും എളുപ്പം എന്റെ വീടിനടുത്തുള്ള സ്കൂൾ മൈതാനം മുറിച്ചു കിടക്കുന്നതാണ് എളുപ്പം എന്ന് അറിയാവുന്നതു കൊണ്ട് ഞാൻ അന്ന് ആ വഴി തന്നെ സ്വീകരിച്ചു, സമയം 7 മണി കഴിഞ്ഞതിനാൽ അത്യാവശ്യം ഇരുട്ടിത്തുടങ്ങിയിരുന്നു, ഞാൻ, മഞ്ഞു വീണു നനഞ്ഞ പുല്ലുകൾ ചവുട്ടി നിലാവിൻറെ വെളിച്ചത്തിൽ വീട് ലക്ഷ്യമാക്കി നടന്നു,സാധാരണയായി ആ സമയത്തു അവിടെ അങ്ങനെ ആള്കാരെയൂന്നും കാണൽ പതിവില്ല, പക്ഷെ ഞാൻ എൻ്റെ വീടിന്റെ ഏകദേശം അടുത്ത് എത്തിയപ്പോയേക്കും അവിടെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിൽ രണ്ടു പേർ നിൽക്കുന്നതായി ഞാൻ കണ്ടു, ഞാൻ ഉള്ള ഭാഗത്തു വെളിച്ചം കുറവായതിനാൽ അവർക്കു എന്നെ കാണാൻ സാധിക്കില്ലായിരുന്നു.
അവരുടെ അടുത്തേക് നടന്നടുത്തപ്പോൾ അവിടെ നിൽക്കുന്ന രണ്ടു വ്യക്തികളെയും ഞാൻ തിരിച്ചറിഞ്ഞു, ബൈക്കിൽ ചാരിയിരിക്കുന്ന അനന്ദുവും അവൻ്റെ വളരെ അടുത്ത് നിൽക്കുന്ന സീതയും ഒരു ഞെട്ടലോടെ എന്നെ നോക്കി കുറച്ചു നേരത്തേക്ക് പകച്ചു നിന്നു!!
പക്ഷെ അനന്ദു പെട്ടെന്ന് തന്നെ സമനില വീണ്ടുടുത്തു എന്നോട് സംസാരിച്ചു തുടങ്ങി,
“സീത അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ നിക്കയായിരുന്നു, അങ്ങനെ അവിചാരിതമായി കണ്ടപ്പോൾ ഞങ്ങൾ വെറുതെ സംസാരിച്ചു നിന്നു” ( അനന്ദു സാഹചര്യം വ്യക്തമാക്കി)
പക്ഷെ സീതയുടെ മുഖത്തു അപ്പോഴും വല്ലാത്ത പരിഭ്രാന്തി ഞാൻ ശ്രദ്ധിച്ചിരുന്നു!!
അനന്ദുവിന്റെ വിവരണത്തിൽ എനിക്ക് അസാധാരണത്വം ഒന്നും തോന്നിയില്ല , കാരണം നിത്യ അമ്പല സന്ദർശികയായ സീത ഈ സമയത്തു വീട്ടിലേക്കു മടങ്ങുന്നത് പതിവുള്ള കാര്യമാണ് , പിന്നെ അനന്ദു സ്കൂളിൽ പഠിക്കുന്ന കാലത്തേ മനസ്സിൽ എന്തെങ്കിലും വിഷമം വന്നാൽ ഒറ്റയ്ക്കു വന്നിരിക്കുന്ന സ്ഥലമാണ് നമ്മുടെ പഴയ സ്കൂൾ മൈതാനം, എങ്കിലും സീതയുടെ മുഖത്തു എന്തിനാണ് ഇത്ര പരിബ്രഹ്മം എന്ന് ഞാൻ ചിന്തിച്ചു.