അനന്ദു: (കുറച്ചു നേരത്തെ ആലോചനയ്ക് ശേഷം) അത് വേണ്ടടാ, ഇപ്പോൾ നമ്മൾ നല്ല സുഹൃത്തുക്കൾ ആണ്, അത് അങ്ങനെ തന്നെ നിൽക്കട്ടെ, ഒരു മുതലാളി തൊഴിലാളി ബന്ധമായാൽ ചിലപ്പോൾ പിന്നീടത് നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കും.
അവൻ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി!!
അപ്പോയേക്കും സീത അവനുള്ള കോഫിയുമായി വന്നിരുന്നു, അതിൽ നിന്നും ഒരു ഇറക്കു കുടിച്ച അനന്ദു, ഓഹ്,,, കോഫി അപാര ടേസ്റ്റ് ആയിരിക്കുന്നു എന്ന് സീതയോടു പറഞ്ഞപ്പോൾ, അവൾ മറുപടിയായി ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് അടുക്കളയിലേക്കു തിരിച്ചു പോയി.
അന്ന് രാത്രി ഞാൻ വീട്ടിലേക്കു മടങ്ങി വന്നപ്പോൾ സീത എന്നോട് ചോദിക്കയുണ്ടായി…
സീത: നിങ്ങൾക്കു എത്ര കാലമായി അവനെ അറിയാം?
ഞാൻ: ആര്? അനന്ദുവിനെയോ? കുറെ വർഷങ്ങൾ ആയിട്ട് അറിയാം..
സീത: എന്താ അവൻ ഇതുവരെ കല്യാണം കഴിക്കാത്തത് ??
ഞാൻ: അവനു ഇപ്പോൾ 27 വയസ്സല്ലേ ആയിട്ടുള്ളൂ, പോരാത്തതിന് അവൻ്റെ പെങ്ങളുടെ കല്യാണവും കഴിപ്പിക്കാനുണ്ട്, ഹ്മ്മ് എന്തെ ചോദിയ്ക്കാൻ?
സീത: ഇല്ല, ഒന്നുമില്ല , അവൻ സമയത്തു കല്യാണം കഴിച്ചിരുന്നെങ്കിൽ … (അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ നിർത്തി)
ഞാൻ: എന്താടോ, എന്തായലും നീ മടിക്കാതെ കാര്യം പറ
സീത: അതല്ല, അവൻ സമയത്തു കല്യാണം കഴിച്ചിരുന്നെങ്കിൽ മറ്റു സ്ത്രീകളെ ഇങ്ങനെ നോക്കില്ലായിരുന്നു …
ഞാൻ: എന്ത് പറ്റി? അവൻ നിന്നോട് മോശമായിട്ടു എന്തെങ്കിലും ??
സീത: ഏയ് അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല, ഞാൻ പൊതുവെ പറഞ്ഞന്നേ ഉള്ളൂ
ഞാൻ: ഹ്മ്മ്,,, അവൻ്റെ പ്രായം അതല്ലേടി, അതിന്റ്റെതായിരിക്കും, നീ അത്രയ്ക്കു കാര്യമാക്കണ്ട, എന്ന് പറഞ്ഞു ഞാൻ ആ വിഷയത്തെ ലഘൂകരിച്ചു!! (ചിലപ്പോൾ ഞാൻ കാണിച്ച ആദ്യത്തെ തെറ്റ്).
പിന്നീട് അനന്ദു പലപ്പോഴായി വീട്ടിലേക്കു വന്നു തുടങ്ങി, അതികം താമസിയാതെ അവൻ ഒരു സ്ഥിരം സന്ദർശകനായി മാറി, വരുമ്പോയെല്ലാം ചോക്‌ളേറ്റും,കളിപ്പാട്ടങ്ങളും കൊണ്ട് വരുന്നത് കൊണ്ട് തന്നെ എന്റെ മക്കൾക്കും അവനെ വലിയ ഇഷ്ടമായിരുന്നു, പക്ഷെ സീത എപ്പോഴും ഒരു അകലം വെച്ചേ അവനോടു പെരുമാറിയിരുന്നുള്ളൂ.