എൻ്റെ മടങ്ങി വരവ് അൽബുദ്ധതയോടെയും അല്പം അസൂയയോടെയും ആയിരുന്നു നാട്ടുകാർ നോക്കി കണ്ടത്, കാരണം എൻ്റെ മുപ്പതാം വയസ്സിൽ ഞാൻ സ്വന്തം നാട്ടിലേക്കു തിരിച്ചു ചെല്ലുമ്പോൾ, എൻ്റെ അത്രയും ധനികൻ ആയിട്ടുള്ള മറ്റൊരാൾ എൻ്റെ നാട്ടിൽ വേറെ ഇല്ലായിരുന്നു, അതുപോലെ സുന്ദരിയായ ഭാര്യയും, 5 വയസ്സുള്ള ഒരു സുന്ദരി മോളും, മൂന്ന് വയസ്സുള്ള മിടുക്കനായ മകനും അടങ്ങുന്ന ഇത്ര സന്തുഷ്ടമായ കുടുമ്ബവും നമ്മുടെ നാട്ടിൽ വേറെ ഇല്ലെന്നു തന്നെ പറയാം.
നാട്ടുകാർക്ക് എന്നോടുള്ള സമീപനം മാറാൻ കൂടുതൽ സമയം വേണ്ടി വന്നില്ല, കാരണം ഞാൻ അവിടെ ഒരു ഇരുനില കെട്ടിടത്തിൽ അത്യാവശ്യം വലിയ രീതിയിൽ തന്നെ ഒരു തുണിക്കട ആരംഭിച്ചു, (സീതാരാമം ടെക്‌സ്‌റ്റൈൽസ്) അങനെ ഒരു സംരംഭം തുടങ്ങിയപ്പോൾ, അതുവഴി അവിടെയുള്ള കുറെ പേർക്ക് ജോലി ലഭിച്ചു, ഒരുപാടു കുടുംബങ്ങൾക്ക് നിത്യ ജീവിതത്തിനുള്ള വഴി ഞാൻ നിമിത്തം വന്നു ചേർന്നപ്പോൾ അവർ എന്നെ രാമൻ മുതലാളി എന്ന് വിളിച്ചു തുടങ്ങി, എന്നെക്കാൾ വയസ്സിനു മൂപ്പുള്ളവർ വരെ എന്നോട് വളരെ ബഹുമാനത്തിൽ മാത്രമേ ഇടപഴകിയിരുന്നുള്ളൂ, കൂടാതെ അവിടെയുള്ള ഏതു വിശേഷങ്ങൾക്കും, ആഘോഷങ്ങൾക്കും ഞാൻ ജാതി മത രാഷ്ട്രീയമെന്യേ ധന സഹായം നൽകിയിരുന്നു, നാട്ടിൽ ആരുടെ കല്യാണമായാലും,അതുപോലെ മറ്റു എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യത്തെ ക്ഷണം എനിക്ക് തന്നെ ആയിരിക്കും!!
ഇങ്ങനെയൊക്കെ ആണെങ്കിലും, എന്റെയോ സീതയുടെയോ വ്യക്തി സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു,അതിനാലാവണം ഒരു സ്ത്രീ എങ്ങനെ ആകണം എന്ന ഉദാഹരണത്തിന് പല വീടുകളിലും സീതയുടെ പേര് ഉയർന്നു കേട്ടത്, ഒരു നല്ല ഭാര്യ ആയാൽ സീതയെ പോലെ ആകണം, ഒരു നല്ല മകൾ ആയാൽ സീതയെ പോലെ ആകണം,ഒരു നല്ല അമ്മ ആയാൽ സീതയെ പോലെ ആകണം ഇങ്ങനെ പല പല ഉദാഹരണങ്ങൾക്കും സീതയുടെ പേരിനു ആയിരുന്നു ആദ്യ പരിഗണന!!
ഒരു ദിവസം കടയിൽ നിന്നും ഇറങ്ങി, ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോകുവാനായി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും, പുറകിൽ നിന്നും ആരോ എൻ്റെ പേര് വിളിക്കുന്നത് കേട്ടു ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി, വർഷങ്ങൾ കുറച്ചു കടന്നു പോയതിനാൽ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായില്ലെങ്കിലും, ഒരുപാടു സമയം വേണ്ടി വന്നില്ല എനിക്ക് എൻ്റെ കളിക്കൂട്ടുകാരനായ അനന്ദുവിന്റെ മുഖം തിരിച്ചറിയുവാൻ, ഞാൻ ബുള്ളറ്റ് ഓഫ് ചെയ്തു എന്നെ നോക്കി നിറ പുഞ്ചിരിയോടെ നിൽക്കുന്ന എൻ്റെ കളിക്കൂട്ടുകാരൻറെ അടുത്ത് ചെന്ന് അവനെ ആശ്ലേഷിച്ചു.