മിഴി 8 [രാമന്‍] [Climax]

Posted by

ഉമ്മ ഭക്ഷണത്തിന്‍റെ കാര്യങ്ങൾക്ക് അകത്തേയ്ക്കോടി. തുള്ളിചാടി നടക്കൽ തുടങ്ങിയ ഷെറിൻ ചെറിയമ്മയെയും പിടിച്ചു അതിലൂടെ ഏതിലൂടെക്കെയോ നടന്നു. അമ്മയുടെ വിളി ഫോണിൽ വന്നപ്പോ സോഫയിൽ ഇരുന്നു. മുറിഞ്ഞു മുറിഞ്ഞു കളിച് അത് ഓഫായി.മുന്നിൽ ചുണ്ടിലേക്കൊരു സ്പൂൺ നീണ്ടു. അതിന്‍റെ പിറകിൽ കയ്യിൽ ഒരു ബൗളിൽ ഐസ്ക്രീം കൊണ്ട് ഷെറിൻ.

“കഴിച്ചു നോക്ക്….” അടുത്തിരുന്നു സ്പൂൺ വീണ്ടും ചുണ്ടിക്കക്ക് ചേർക്കാൻ നോക്കിയപ്പോഴും ആദ്യം ഞാൻ ചെറിയമ്മയെ തിരഞ്ഞു. കിച്ച്നിൽ നിന്ന് അവളുടൊരു നോട്ടമുണ്ട്. വായിൽ ഒരു സ്പൂണുണ്ട്.

ഷെറിൻ നീട്ടിയ ഐസ്ക്രീം ഞാൻ മെല്ലെ നുണഞ്ഞു. കരച്ചിൽ വന്നപോലെയായി.. ഓർമ്മകളാണ് ഉള്ളിൽ വന്നു നിറഞ്ഞത്. പണ്ട് കോളേജ് വിട്ട് വൈകിട്ട് ഐസ്ക്രീം വാങ്ങി ഞാനും ഷെറിനും ഇങ്ങട്ട് വരും. ഉമ്മയപ്പോഴും എത്തിയിട്ടുണ്ടാവില്ല. ഉമ്മ വാങ്ങി വെച്ച ഡ്രൈ ഫ്രൂട്സ് ഐസ് ക്രീമില്‍ ഇട്ട് നിറച്ച് ഷെറിന്‍ കൊണ്ട് തരുമായിരുന്നു.അടി പിടി കൂടി ഈ വീട്ടിൽ നിന്ന്.വൈകുന്നേരത്തെ ഇളം ചൂടുള്ള വെയിലും കൊണ്ട്,അല്ലേല്‍ തണുത്തുറഞ്ഞ അവളുടെ ബെഡില്‍ കിടന്നു ഞാനും അവളും എത്ര കഴിച്ചിട്ടുണ്ട്. അതേ രുചിയിപ്പോഴും. ഷെറിന് വീണ്ടും ചിരിയാണ്. എല്ലാമവൾക്കും ഓർമയുണ്ടല്ലോ.

“നിന്‍റെ ഏറ്റവും വലിയ കൊഴപ്പമെന്താന്നറിയോ അഭീ….?”അറിയില്ലെന്ന് ഞാൻ തലയാട്ടി.അവൾ തല താഴ്ത്തികൊണ്ട് ചിരിച്ചു

“നീ സ്നേഹിക്കുന്നത് തന്നെ….” ഏഹ്!!ഞാനന്തം വിട്ടു നോക്കി.

“തമാശയല്ലടാ…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?…” അവൾ ഒന്നുകൂടെ ഐസ് ക്രീം എന്‍റെ നേരെ നീട്ടി.

“ഹം ചോദിക്ക്….”

“നീയെന്‍റെ അമ്മയെന്തിനാ ഇത്രേം സ്നേഹിക്കുന്നത്… ?”

“ഏഹ് നീയെന്താ പറയുന്നത്.. ഞാനിങ്ങനെ തന്നയല്ലേ . നിന്‍റെ ഉമ്മാന്ന് പറയണത് എന്‍റെയു അമ്മയല്ലേ?!!” ഇവളെന്തൊക്കെയാണ് പറയുന്നതെന്ന ഞാൻ ആലോചിക്കുന്നത്.

“എടാ അതെന്‍റെ ഉമ്മയാണ്. ഞാൻ പോലും കാണിക്കാത്ത സ്നേഹം നീയെന്തിനാ….” അവൾ കരച്ചിലിന്‍റെ വക്കിലെത്തി.. ഞാൻ മനസിലാവാതെ സോഫയിൽ ചാരി ഇരുന്നു പോയി.

“എപ്പോഴും അഭി അഭി അഭി. എന്ത് പറഞ്ഞാലും നീ. ഉമ്മാക്ക് നിന്നെ മതി.പേടിയായിപ്പോയഭീ നീയും എന്‍റെ ഉമ്മയും തമ്മില്‍ എന്തോ വേറെന്തോ….ഉണ്ടെന്ന് ഞാന്‍..” അവളുടെ വാക്കുകള്‍ നിന്നു.അടി കിട്ടിയ പോലെ എന്‍റെ തലയില്‍ എന്തോ ഒരു മൂളക്കം വന്നു.

Leave a Reply

Your email address will not be published. Required fields are marked *