മിഴി 8 [രാമന്‍] [Climax]

Posted by

വണ്ടി നീങ്ങും തോറും. മനസ്സ് കിടന്ന് ആടുന്നുണ്ട്. എങ്ങട്ടാ പോവുന്നത് എന്നുള്ളതിന് ചെറിയ സൂചനയും. മറന്നിട്ടില്ലാത്ത വഴികൾ തന്നെ.കാണരുതന്ന് വിചാരിച്ച മുഖം വീണ്ടും കാണാൻ പോവാണ് എനിക്കത് മനസ്സിലാവുകയും ചെയ്തു.

വണ്ടി അവസാനമെത്തി.ആരുടെയുമല്ല ഷെറിന്‍റെ വീടിന്‍റെ മുന്നിൽ.  ചെറിയമ്മക്ക് എന്തോ പ്രയാസം പോലെയുണ്ട്. ഇത്തവണ എന്‍റെയവസരമാണ്.പാഴാക്കരുത്. കാറിൽ നിന്നിറങ്ങി അവളെക്കൂട്ടി വീടിന്‍റെ മുന്നിലേക്ക് ഞാന്‍ നടന്നു. ഒരുപാട് ഓർമ്മകൾ മുന്നിലൂടെ വന്നു നിറയുന്നുണ്ടെങ്കിലും ചേർന്നു നിൽക്കുന്ന പെണ്ണിലായിരുന്നു മനസ്സ്. കൂടെണ്ടന്നുള്ള ആശ്വാസം തന്നെ. ഒറ്റപ്പെടുത്തില്ലന്നുള്ള വിശ്വാസം

സിറ്റ് ഔട്ടിലേക്ക് കേറുമ്പോ ചെറിയമ്മ ഒന്നെന്നെ ഒരു ഉറപ്പിന് നോക്കാതിരുന്നില്ല.ഉള്ള തുറന്നു ചിരിച്ചു കൊടുത്തപ്പോ അതിനാവേശം.എന്തോ സഹസികമായി ചെയ്യാൻ പോവുന്നപോലെ!!

ബെല്ലടിച്ചു,

“പേടിയുണ്ടോ…?.” തെണ്ടി അതിനിടക്ക്  കളിയാക്കുന്നത് കണ്ടില്ലേ?

“നിന്‍റയമ്മൂമ്മക്ക്…” തിരിച്ചു കൊടുത്തു. വാ പൊത്തിയതിന് ചിരി. ആരും വരുന്നതൊന്നും കാണുന്നില്ല.ആളില്ലേ?ഒന്നുകൂടെ ബെല്ലടിച്ചു.

“അഭീ ഇവിടെ ബിരിയാണി ണ്ടാക്കുന്നുണ്ടോ..?” ചുറ്റും നോക്കി മണം പിടിച്ചുകൊണ്ടുള്ള ചോദ്യം. നല്ല സംശയമാണ് ഞാനുമൊന്ന് ആഞ്ഞു വലിച്ചു നോക്കി.

“ണ്ടൊ…”

“ണ്ടെന്നു തോന്നുന്നു.. അവളോട് ചോദിച്ചാ തരുവോ ഡാ…?” എനിക്കങ്ങു ചിരി പൊട്ടി. പഴയ കാമുകിയെ കാണാൻ കൂട്ടി കൊണ്ട് വന്നിട്ട് അവളുടെ എടുത്തുന്നു തന്നെ ബിരിയാണി തിന്നണോ? എന്താണെന്ന് അറിയില്ല ചെറിയമ്മ കൂടെയുള്ളപ്പോ അവളുടെ സംസാരം കേൾക്കുമ്പോ. എന്‍റെ ദേവീ…എന്താണിത് കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു.

“തരുവോ..” അവൾക്ക് സംശയം തീർന്നിട്ടില്ല.

“തന്നില്ലേൽ നമുക്കങ്ങ് എടുത്ത് തിന്നാം വിശക്കണില്ലേ നിനക്ക്?…” നയതന്ത്ര ചർച്ച പോലെ ഞങ്ങൾ തന്ത്രങ്ങൾ മെനയുകയാണ്.

“ണ്ട്….”

“എത്രണ്ട്…”

“ഇത്ര…”അവൾ ചൂണ്ടു വിരലിൽ അളവ് കാണിച്ചു തന്നു.. “അല്ല.. ഇത്ര “വിരൽ മാറ്റി രണ്ടു കയ്യും വിടർത്തി കാട്ടി.. “ഒരുപാടുണ്ടടാ….” സങ്കടം പോലെയുള്ള മുഖം.പെട്ടന്നാ വാതില്‍ തുറന്നു വന്നു.തിരിഞ്ഞപ്പോ.പേടിച് നെഞ്ചിൽ കൈ വെച്ചു കണ്ണ് തുറുത്തി നോക്കുന്ന ഉമ്മയെയാണ് കണ്ടത്. .

ഒറ്റയടിക്ക് ഞങ്ങൾ നേരെ നിന്നു. ഇത്തിരി മടിയോടെ ചെറിയമ്മ അടുത്തേക്ക് ഞെരങ്ങി വന്നു വന്നു കയ്യിൽ പിടിച്ചത് ഞാനറിഞ്ഞു. പക്ഷെ കണ്ണ് ഉമ്മയിലായിരുന്നു വാതിൽ ചാരി കണ്ണ് ചിമ്മാതെ,എന്നാ ഊർന്നു വരുന്ന കണ്ണുനീർ വാർത്തുകൊണ്ട് എന്നെ നോക്കുന്ന ആ അമ്മയെ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഒരു വിളി ആ ചുണ്ട് അകന്നു പുറത്തു വരാൻ നിൽക്കുന്നുണ്ട് അഭീന്നായിരിക്കും.പൊട്ടി പൊട്ടി വരുന്ന ആ കരച്ചിൽ ആ മുഖത്തുനിന്ന് കാണാം. എന്‍റെ കയ്യിൽ ചെറിയമ്മയുടെ കൈ മുറുകി.ഞാൻ വേഗം ചെന്ന് ഉമ്മയെ മുറുക്കി..

Leave a Reply

Your email address will not be published. Required fields are marked *