മിഴി 8 [രാമന്‍] [Climax]

Posted by

“മ്….” വിഷമം പുറത്തു വരാതിരിക്കാൻ ചുണ്ട് കടിച്ചു പിടിച്ചു മൂളി..

“എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ടുപോവോ?..” അപേക്ഷപോലെ തോന്നി.അത്രേം വയ്യാഞ്ഞിട്ടാണ്.കേട്ടപ്പോ നെഞ്ചു പിടഞ്ഞു. തലയിൽ ഹോസ്പിറ്റലിൽ എത്തിക്കണം എന്ന ചിന്ത മാത്രം.ചാടി എഴുന്നേറ്റു. കുറച്ചു നേരമായി തോന്നുന്ന കാര്യം എനിക്ക് വീണ്ടും ഓർമ വന്നു. എനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന്!!. എഴുന്നേറ്റ് നിന്ന് ഞാൻ തിരയുന്നത് കാണാതെ പോയ കീ ആണ്. ഇത് തിരഞ്ഞല്ലേ ഞാൻ വീട് മൊത്തം നടന്നത്?.എന്നിട്ട് വണ്ടിയും കൊണ്ടിപ്പോ പറന്നു പോവാന്നാണോന്‍റെ വിചാരം.എവിടെയും ഇല്ലെന്ന് അറിയാമെങ്കിലും അറിയാതെ  പോക്കറ്റിൽ ഒക്കെയൊന്ന് തപ്പിപ്പോയി.കിളി പോയി കഴിഞ്ഞിരിക്കുന്നു!!!

ഇനിയിപ്പോ എന്താ ചെയ്യാ.?? വണ്ടിയില്ലാതെ എങ്ങനെയാ പോവ്വാ? നേരത്തെ ആ ചേട്ടൻ വന്നപ്പോഴങ്ങ് പറഞ്ഞിരുന്നേൽ പോകാമായിരുന്നു.ഇനിയിപ്പോ അത് പറഞ്ഞട്ടിട്ട് കാര്യമില്ല.

നിലത്തുകൂടെ എന്തോ ഉരയുന്നത് കേട്ടു.താഴെയിരിക്കുന്ന ചെറിയമ്മയുടെ അടുത്ത് നിന്നാണ്. ഇരുണ്ട വെളിച്ചത്തിൽ അവളുടെ കൈ നിലത്തുകൂടെ അനങ്ങുന്നുണ്ട്. അത് പൊക്കി എന്‍റെ നേരെ നീട്ടിയപ്പോ കാണാതെ പോയ കീ അവളുടെ കയ്യിൽ! അറിയാതെ കൈ താടിക്ക് കൊടുത്തു പോയി.ഇവൾ ഇനിയും കളിപ്പിക്കാണോ?

“സ്റ്റെപ്പിന്‍റെ താഴെയുണ്ടായിരുന്നു… “അവസ്ഥ കണ്ടിട്ടായിരിക്കണം? അവളു പതിയെ പറഞ്ഞു. ആ ശബ്‌ദം നേരത്തു നേർത്തു വരുന്നപോലെയുണ്ട്.ഇടക്ക് ചുമക്കുന്നുണ്ട്. കീ ആ കയ്യിൽ നിന്ന് വാങ്ങി ഞാൻ ഇത്തിരി നേരം തിരിഞ്ഞു കളിച്ചു. അവളോട് മിണ്ടാൻ വയ്യ. എഴുന്നേൽക്കുന്നതാണേൽ കാണുന്നുമില്ല.ഹോസ്പിറ്റലിൽ പോവണ്ടേ?

“അമ്മേ…” നേർത്ത വിളി. ബോധം തീരെയില്ലാത്ത എനിക്ക് അത് കേട്ടപ്പോഴെങ്കിലും വെളിവ് വന്നു.ചെറിയമ്മ എഴുന്നേൽക്കാൻ പാട് പെടുന്നുണ്ട്.എന്നിട്ടാണോ ഞാനവൾ എഴുന്നേൽക്കാൻ നോക്കി നിന്നത്?.

വേഗം അടുത്തേക്ക് ചെന്നു. കൈ പിടിച്ചു എന്‍റെ തോളിലൂടെ വെപ്പിച്ചു. ഇടുപ്പിലൂടെ കൈ ചുറ്റി.എന്ത് ചൂടാണിപ്പോ. നല്ല പനിയുണ്ട് എഴുന്നേൽപ്പിക്കുമ്പോഴാ മൂക്കിൽ നിന്ന് വരുന്ന ചൂട് ശ്വാസമെന്‍റെ കവിളിലടിച്ചു പൊള്ളി.

ആ നനഞ്ഞ  പാവാടയും, ടി ഷർട്ടും  എന്‍റെ കയ്യിലേക്കും, അവളുടെ ശരീരത്തിലും  ഒട്ടി നിൽക്കാണ്. നടക്കാനവൾ വല്ലാതെ ബുദ്ധിമുട്ടി.തിണ്ണയിൽ നിന്ന് സ്റ്റെപ്പുകളിറങ്ങുമ്പോ ആ ശരീരം എന്‍റെ മേത്തേക്ക് ചാഞ്ഞുകൊണ്ടായിരുന്നു നിന്നത്.

മഴയിലേക്ക് വീണ്ടും ഇറങ്ങണം!!. ഞാൻ മടിച്ചു നിന്നു. അവൾക്ക് വീണ്ടും മഴ കൊള്ളില്ലേ.?എന്ന ചോദിക്കാനും വയ്യ..!!

Leave a Reply

Your email address will not be published. Required fields are marked *