അശ്വിനും ഞാനും നല്ല കൂട്ടുകാർ 1 [ഭോഗൻ]

Posted by

അശ്വിനും ഞാനും നല്ല കൂട്ടുകാർ 1

Aswinum Njaanum Nalla Koottukaar Part 1 | Author : Bhogan


 

വായനക്കാരുടെ വികാര വിചാരങ്ങളെ കയ്യിലിട്ട് അമ്മനമാടുന്ന കണക്കൊരു എഴുത്തുകാരൻ അല്ല ഞാൻ.. പലർക്കും ഇഷ്ടമില്ലാത്ത പലതും ഈ കഥയിൽ കണ്ടേക്കാം. ക്ഷമിക്കുക.. വേറെ വഴിയില്ല.. എന്റെ എഴുത്തു എന്റെ സ്വാതന്ത്ര്യം ആണ്… സ്വന്തം വായന നിങ്ങളുടേതും.. പക്ഷെ എല്ലാവരുടെയും എല്ലാ തരത്തിൽ ഉള്ള അഅഭിപ്രായങ്ങളും എനിക്കും വേണം.. ഒരു പരിധിക്കപ്പുറം അതൊന്നും എന്റെ എഴുത്തിനെ ബാധിക്കില്ലെങ്കിലും, ഈ പണിക്കു കൊള്ളാത്തവൻ ആണോ എന്ന് നിങ്ങളിൽ നിന്നു അറിയാൻ താല്പര്യം ഉണ്ട്…

 

അയഥാർത്ഥമായ പേരുകളും, ചുരുക്കം ചില സ്ഥലങ്ങളും അല്ലാതെ കൂടുതൽ ഡീറ്റെയിൽസ് ഒന്നും ഇവിടെ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. അതിനൊക്കെ അതിന്റെതായ കാരണങ്ങൾ ഉണ്ട് ഗയ്‌സ്….

 

 

ഇനി ഞാനെന്റെ എഴുതിലേക്കു കടക്കട്ടെ…..

 

 

അതുവരെ ഉള്ള എന്റെ യാത്രകൾ പോലെ ആയിരുന്നില്ല ആ ബാംഗ്ലൂർ യാത്ര.. അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത അനുഭൂതികളുടെ ഭാഗ്യ കുമ്പം കരുതിക്കൊണ്ടായിരുന്നു യശ്വന്തപൂർ -കണ്ണൂർ എക്സ്പ്രസ്സ്‌ അന്നെന്നെ കാത്തിരുന്നത് എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്..

 

പതിവില്ലാത്ത പോലെ അന്ന് ആ കമ്പാർട്മെന്റ് ഏറെക്കുറെ കുറെ വിജനം ആയിരുന്നു, ഫെസ്റ്റിവൽ സീസണോ ഒന്നും അല്ലാത്തത് ആയിരിക്കാം കാരണം എന്ന് ഞാൻ ഊഹിച്ചു.എന്റെ സീറ്റ്‌ വരുന്ന ഏരിയ മൊത്തം ഒഴിഞ്ഞായിരുന്നു ഉണ്ടായിരുന്നത്. യാത്രകളിൽ മിക്കവരെയും പോലെ ചെവിയിൽ ഹെഡ് സെറ്റ് കുത്തി മൊബൈലിൽ തല പൂഴ്ത്തി ഇരിക്കുന്നത് എന്റെ രീതി ആയിരുന്നില്ല ഒരിക്കലും.. കാഴ്ചകൾ ആസ്വദിക്കൽ മാത്രമല്ല അതിന്റെ മെച്ചം, പലപ്പോഴായി കിട്ടിയിട്ടുള്ള ഹ്രസ്വ ദൂര സൗഹൃദങ്ങൾ കൂടെ ആണ്..

 

കുറെ വര്ഷങ്ങളായി ഞാൻ ബാംഗ്ലൂർ ഇൽ ആണ് ജോലി നോക്കുന്നത്, അതിനു മുന്നേ പഠനവും അവിടെ തന്നെ ആയിരുന്നു. കുറച്ചു മുന്നേ വരെ ഭാര്യയുടെയും മക്കളുടെയും കൂടെ അവിടെ തന്നെ ആയിരുന്നു താമസം. കൊറോണ കൊണ്ടുവന്ന ഗുലുമാലുകളിൽ പെട്ടു അതിനു കുറെ മാറ്റം വന്നിരിക്കുകയാണിപ്പോൾ. വർക്ക്‌ ഫ്രം ഹോം ആയത് കൊണ്ട് ഭാര്യ ഇപ്പോൾ കുട്ടികളോടൊപ്പം നാട്ടിലാണ് എന്റെ വീട്ടിൽ..തനിച്ചുള്ള താമസം ചിലപ്പോളൊക്കെ ബോറാണെങ്കിലും തനിച്ചുള്ള യാത്രകൾ എപ്പോഴും എനിക്ക് മനോഹരങ്ങൾ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *