ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]

Posted by

ഞാനല്ല എന്റെ അപ്പനാണ് പണക്കാരൻ എന്നു. എങ്കിലും അവരുടെ അഭിപ്രായം ഞാൻ തിരുത്താൻ പോയില്ല. എന്റെ നല്ല സ്വഭാവം കാരണം എനിക്കാ വീട്ടിൽ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇടയ്ക്ക് രാജീവും അച്ഛനും ബിസിനസ് ട്രിപ്പ് പോകുമ്പോൾ ഞാൻ ദിവസവും കോളേജിൽ നിന്നും വീട്ടിൽ പോകുന്ന വഴി അവന്റെ വീട്ടിൽ പോയി വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു. ആ അമ്മയെ എനിക്കു ഒരുപാടു ഇഷ്ടമായിരുന്നു. എന്റെ അമ്മ എന്നെ എങ്ങനെ സ്നേഹിക്കണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നോ അങ്ങനെ തന്നെ ആ അമ്മ എന്നെ സ്നേഹിച്ചിരുന്നു പരിഗണിച്ചിരുന്നു. രാജീവിന്റെ അമ്മയ്ക്ക് കുറച്ചു പ്രമേഹവും പ്രെഷറും ഉണ്ടായിരുന്നു കൂടെ അല്പം ആസ്തമയും.

അത് പോലെ ഒരിക്കൽ രാജീവും അച്ഛനും കൂടി ഒരു ട്രിപ്പ് പോയി. ഒരാഴ്ചത്തെ ട്രിപ്പ് ആയിരുന്നു. അവർ ട്രയിനിന് ആയിരുന്നു പോയത്. അവർ പോയതിന്റെ പിറ്റേന്ന് വൈകുന്നേരം ഞാൻ സാധാരണ പോലെ രാജീവിന്റെ വീട്ടിൽ ചെന്നു അമ്മയോട് സംസാരിച്ചു. അമ്മക്കെന്തോ ഒരു അസ്വസ്ഥത പോലെയുണ്ടായിരുന്നു. നന്നായിട്ട് വിയർക്കുന്നുമുണ്ടായിരുന്നു. എന്താണെന്നു ഞാൻ ചോദിചെങ്കിലും ഒന്നുമില്ലെന്ന് അമ്മ പറഞ്ഞു. അല്പം കഴിഞ്ഞു അമ്മയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നുന്നു എന്നു പറഞ്ഞപ്പോൾ ഞാൻ കാറുമെടുത്ത് അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയി.

അവിടെ ചെന്നു ഡോക്ടറെ കണ്ടു. അവർ അവിടെ അമ്മയെ അഡ്മിറ്റ് ചെയ്തു. എന്തു ചെയ്യണം എന്നെനിക്കറിയായില്ലയിരുന്നു എങ്കിലും പെട്ടെന്ന് തന്നെ ഞാൻ മേഴ്സി കുഞ്ഞമ്മയെ വിളിച്ചു കാര്യം പറഞ്ഞു. എന്നിട്ട് വണ്ടിയുമെടുത്ത് രാജീവിന്റെ വീട്ടിലെത്തി ഫോണ് ബുക്ക് എടുത്തു അവന്റെ പെങ്ങളെ വിളിച്ചു പറഞ്ഞു. അന്ന് ഇന്നത്തെ പോലെ മൊബൈൽ ഇല്ലല്ലോ. റാണി ചേച്ചി അടുത്ത ദിവസം രാവിലെ തന്നെ എത്തികൊള്ളാം എന്നു പറഞ്ഞു. ഞാൻ ഉടനെ തന്നെ ഹോസ്പിറ്റലില് തിരിച്ചു പോയി. ഡോക്ടർ പറഞ്ഞു പ്രെഷർ വേരിയഷൻ ആണ് അത് കൊണ്ട് തന്നെ പേടിക്കാനില്ലാ എങ്കിലും നാളെ ഡിസ്ചാർജ് ചെയ്യാമെന്ന്. അന്ന് രാത്രി മുഴുവൻ ഞാൻ അമ്മയ്ക്ക് കൂട്ടിരുന്നു. പിറ്റേന്ന് നേരം വെളുത്തു ഒരു 9 മണി ആയപ്പോഴേക്കും റാണി ചേച്ചിയും കെട്ടിയോനും വന്നു.

Leave a Reply

Your email address will not be published. Required fields are marked *