ഒരു ബാർബർ ഷോപ്പിൽ കൊണ്ട് പോയി എന്റെ മുടിയും നന്നായി വെട്ടി ഉണ്ടായിരുന്ന പൊടിമീശയും താടിയും എടുപ്പിച്ചു. അങ്ങനെ അവർ എന്നെ ഒരു പരിഷ്കാരിയാക്കി. അതോടൊപ്പം തന്നെ കുഞ്ഞമ്മമാരെ ചേച്ചി എന്നു വിളിച്ചാൽ മതിയെന്നും അവർ നിർബന്ധിച്ച് എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അവരുടെ സ്റ്റാറ്റസ് നു അത് കുറച്ചിലാണത്രെ. എന്തു തേങ്ങയെങ്കിലും ആകട്ടെ എന്നു ഞാനും കരുതി. അങ്ങനെ എന്റെ കോളേജ് തുടങ്ങി. ആദ്യം ഒരു ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് അഡ്ജസ്റ്റ് ആയി. അങ്ങനെ കോളേജ് ജീവിതം ഒരു വഴിക്കു ഓടികൊണ്ടേയിരുന്നു.
രണ്ടു കുഞ്ഞമ്മമാരുടെയും അടുത്ത് മാറി മാറി നിന്നു കൊണ്ട് പ്രീ ഡിഗ്രീ അങ്ങനെ സംഭവ ബഹുലമല്ലാതെ പോയി. ബഹു ഭൂരിപക്ഷം പയ്യന്മാരെ പോലെ പെൺപിള്ളേരെ വായി നോക്കാനല്ലാതെ വേറൊന്നും എനിക്കു സാധിച്ചില്ല. നാട്ടിൽ പോകുക എന്നു പറയുന്നത് ഓണം, ക്രിസ്മസ്, വലിയ അവധി സമയങ്ങളിൽ മാത്രമായി.
പ്രീ ഡിഗ്രീ കഴിഞ്ഞു ഞാൻ അവിടെ തന്നെ BCA ക്കു ചേർന്നു. കൂടെയുള്ളത് മുഴുവൻ ബുജികളാണ്. അവിടെ എനിക്ക് ബുജിയല്ലാത്ത ഒരു കൂട്ടുകാരനെ കിട്ടി. രാജീവ്. അവൻ പൂത്ത കാശ് കാരനായിരുന്നു. പക്ഷേ എന്നെ പോലെയല്ല അവന് ഇഷ്ടം പോലെ കാശ് പൊടിക്കാനും പറ്റുമായിരുന്നു. ഞാൻ അവന്റെ കൂടെ കൂടിയതോട് കൂടി ചെറുതായിട്ട് വെള്ളമടിയും തുടങ്ങി. അവന്റെ വീട് കോളേജിന്റെ അടുത്തായിരുന്നു. ഞാൻ വല്ലപ്പോഴും അവന്റെ വീട്ടിലും പോകുമായിരുന്നു. അവൻ എന്റെ വീട്ടിൽ ഒരിക്കലേ വന്നുള്ളൂ. സെലീന “ചേച്ചിയുടെ” നല്ല പെരുമാറ്റം കാരണം പിന്നീട് അവന് വരേണ്ടി വന്നിട്ടില്ലാ. അവരെ പറ്റി ഞാൻ വ്യക്തമായിട്ട് പറഞ്ഞിരുന്നത് കാരണം അവനും യാതൊരു കുഴപ്പവുമില്ലായിരുന്നു. അവന്റെ അച്ഛൻ ഒരു ചെറിയ അബ്കാരി ആയിരുന്നു.
ഒരു ബാറും ഒരു ഹോട്ടലും ഒരു ടെക്സ്റ്റൈൽ ഷോറൂമും സ്വന്തമായുണ്ടായിരുന്നു. അവന് പഠിത്തം വെറും നേരം പോക്കായിരുന്നു. ഒറ്റ മോനായിരുന്നത് കൊണ്ട് അവൻ ആണ് ഭാവിയിൽ ബിസിനസ് ഒക്കെ നോക്കി നടത്തേണ്ടിയിരുന്നത്. അവന്റെ ചേച്ചി റാണിയെ നേരത്തേ കെട്ടിച്ചു വിട്ടിരുന്നു. അവർ കൊല്ലത്തായിരുന്നു. ഇടയ്ക്ക് അച്ഛനും മോനും ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പോകാറുമുണ്ടായിരുന്നു രണ്ടു തവണ അവരുടെ കൂടെ ഞാനും അങ്കിൾമാരുടെ സമ്മതത്തോട് കൂടി തിരുപ്പൂര്, കോയമ്പത്തൂർ പോയിരുന്നു. അവന്റെ അച്ഛനും അമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. വലിയൊരു പണക്കാരനായിരുന്ന എനിക്കു അതിന്റെ അഹങ്കാരം ഇല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നിക്കല്ലേ അറിയൂ,