ആ ദിവസം അങ്ങനെ കടന്നു പോയി..
രണ്ട് ദിവസങ്ങൾക്കു ശേഷം മീര അവരുടെ മണിയറ വീടിനു പുറത്ത് നിന്നു നോക്കിയതും രമേശിന്റെ കാർ വീട്ടിലേക്കു വരുന്നത് കണ്ടു അവന്റെ ഒപ്പം മറ്റൊരാൾ കൂടി ഉള്ളത് പോലെ അവൾക്ക് തോന്നി..
അതൊരു പെണ്ണാണ് എന്ന് മനസ്സിലാക്കാൻ അവൾക്കൊട്ടും പ്രയാസം ഉണ്ടായിരുന്നില്ല..
രമേശ് പതിവില്ലാതെ ആ സമയം വീട്ടിലേക്കു വന്നതും ഒപ്പം ഉള്ള പെണ്ണ് ആരാണെന്നറിയാനുമായി അവൾക്ക് വല്ലാത്ത ആവേശമായി..
തുടരും…..