ഏണിപ്പടികൾ [ലോഹിതൻ]

Posted by

ഏണിപ്പടികൾ

Enipadikal | Author : Lohithan


 

ബ്രോസ്സ്.. 1970കളിൽ ആണ് ഈ കഥയുടെ കാലഘട്ടം.. സണ്ണിയാണ് നായകനും വില്ലനും.. ഒരാളുടെ ജീവിതത്തിൽ സാഹചര്യങ്ങൾ ചെലുത്തുന്ന സ്വാധീനം ആണ് കഥയുടെ പ്രയാണത്തിന് ഹേതു വാകുന്നത്.. വായിച്ചിട്ട് കമന്റ് ചെയ്യുമെന്ന പ്രതീക്ഷയോടെ ലോഹിതൻ.. «»«»«»«»«»«»«»«»«»«»«»

കോട മഞ്ഞിൽ കുളിച്ചു നിൽക്കുകയാ ണ് കുട്ടിക്കാനം…ഇടക്കിടക്ക് ഓരോ വാഹനങ്ങൾ പോകുന്നുണ്ട്…

തണുപ്പിന്റെ കാഠിന്യം കുറക്കാൻ മിക്കവരും വണ്ടി ഒതുക്കി കട്ടൻ കാപ്പി കുടിക്കാൻ കാപ്പിക്കടയിൽ കയറുന്നു.

സണ്ണി കൈകൾ കൂട്ടി തിരുമി.. വിരലുകൾ മരച്ചതുപോലെ തോന്നി അവന്.. ശ്ശോ എന്തൊരു തണുപ്പാണ്.. എല്ലാവരും സ്വെറ്ററും ഷാളും ഒക്കെ പുതച്ചിട്ടുണ്ട്…

തന്റെ കൈയിൽ ഒന്നുമില്ല.. ഉടുത്തിരിക്കുന്ന കൈലിയും ഷർട്ടും മാത്രം… അവൻ പോക്കറ്റിൽ തപ്പിനോക്കി.. ഏതാനും ചില്ലറ തുട്ടുകൾ ഉണ്ട്…

കട്ടൻ കാപ്പിക്ക് പത്തു പൈസ ആയിരിക്കും… ങ്ഹോ തണുപ്പ് കാരണം താടിയെല്ലുകൾ കൂട്ടിയിടിക്കുന്നു..

തമിഴൻ നടത്തുന്ന ചെറിയ ചായക്കടയിൽ കയറി കാപ്പി പറഞ്ഞു..

കാപ്പി കുടിക്കുമ്പോൾ അവിടെ കണ്ട ഒരാളോട് ചോദിച്ചു.. ചേട്ടാ കട്ടപ്പനക്ക് ഇവിടുന്ന് വണ്ടി വല്ലതും കിട്ടുമോ..

ബസ്സ് ഒന്നും ഇനി ഉണ്ടാവില്ലടാ ഊവേ.. വല്ല ജീപ്പോ ലോറിയോ വന്നാൽ കേറി പോകാം..

അപ്പോൾ അവിടെ ഇരുന്ന ഒരാൾ പറഞ്ഞു… പിലിപ്പ് ചേട്ടൻ ജീപ്പുമായി മുറിഞ്ഞ പുഴയ്ക്ക് പോയിട്ടുണ്ട് ഇപ്പോൾ വരാൻ നേരമായി..

അപ്പോൾ മറ്റൊരാൾ.. അതിനു പിലിപ്പ് ചേട്ടൻ ഏലപ്പാറ വരെയല്ലേ ഒള്ളു..

ആഹ്.. ദേ വരുന്നു..പിലിപ്പ് ചേട്ടന് നൂറാ ആയുസ്സ്.. പറഞ്ഞു തീരുന്നതിന് മുൻപ് വന്നു കഴിഞ്ഞല്ലോ…

അവിടെ നിന്ന ഒരാൾ പിലിപ്പിന്റെ ജീപ്പി ന് കൈ കാണിച്ചു നിർത്തി..

പിലിപ്പ് ചേട്ടോ.. ദേ ഈ ചെറുക്കനെ കൂടി കൊണ്ട് പോ.. കട്ടപ്പനക്കാണെന്നാ പറഞ്ഞത്.. ഇവിടെ നിന്നാൽ ഇനി വണ്ടിയും വള്ളോമൊന്നും കിട്ടില്ല..

എടാ ഊവേ അതിന് ഞാൻ കട്ടപ്പനക്ക് പോകുന്നില്ല.. അതെനിക്കറിയാം ചേട്ടാ.. ഇവൻ എലപ്പാറയിൽ ഇറങ്ങിക്കോളും..

Leave a Reply

Your email address will not be published. Required fields are marked *