ഓരോന്ന് ആലോചിച്ചു നിൽക്കവേ പിറകിലൂടെ ഹരി വന്നത് കല്യാണി അറിഞ്ഞില്ല. അവൻ ശബ്ദമുണ്ടാക്കാതെ വന്ന് കല്യാണിയെ പിറകിലൂടെ കെട്ടി പിടിച്ചു. അവളുടെ പിൻ കഴുത്തിൽ ഉമ്മ വെച്ചു.
” ശെ വിട് ഹരിയേട്ടാ… അമ്മ കാണും ”
” നിനക്ക് എപ്പഴും ചന്ദനത്തിൻ്റെ മണമാ പെണ്ണേ ”
ഹരി അവളെ പുണർന്നു കൊണ്ട് അവളുടെ സുഗന്ധം ആസ്വദിച്ചു.
” നീയെപ്പോ വന്നു? ”
” ഇപ്പൊ വന്നതെയുള്ളു ”
ഹരിയുടെ കൈകൾ അവളുടെ ദാവണി സാരിയുടെ ഇടയിലൂടെ നഗ്നമായ വയറിൽ അമർന്നു
” അമ്മയെങ്ങാനും വന്നാൽ ശ്ശോ ” . കല്യാണി വേവലാതിപ്പെട്ടു
” ഇപ്പോ ഇങ്ങോട്ട് ആരും വരാൻ പോവുന്നില്ല . അമ്മ രേവതി ഓപ്പോളെ കാണാൻ ഒറ്റപ്പാലത്ത് പോയി. ഇനി വൈകീട്ട് നോക്കിയാ മതി”
” എന്നാ ഞാൻ പോട്ടേ.. പിന്നെ വരാം ”
കല്ല്യാണി ഹരിയുടെ കരങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ ഹരി അവളെ കൈകളിൽ പിടുത്തമിട്ടു. അവളെ വീണ്ടും അവളെ തൻ്റെ ശരീരത്തോട് അടുപ്പിച്ചു.
“അങ്ങനെ പോവല്ലേ .. എത്ര നാളായി നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടിയിട്ട്. ”
” ഹരിയേട്ടാ.. വീട്ടിൽ വേറെ കല്യാണം നോക്കുന്നുണ്ട്. ഇനി എത്ര കാലം കൂടി പിടിച്ചു നൽകാൻ പറ്റുമെന്ന് അറിയില്ല.”
” എല്ലാം ശെരിയാവും മോളേ. . നിന്നെ ഞാൻ അങ്ങനെ ആർക്കും വിട്ടു കൊടുക്കില്ല . നീയെൻ്റെ പെണ്ണല്ലേ. “. ഹരി അവളെ ആശ്വസിപ്പിച്ചു.
” ഈ കടങ്ങൾ ഒന്നു തീർന്നു കിട്ടിയാൽ പിന്നെ ഇപ്പോ ഉള്ള ജോലി വെച്ച് ജീവിച്ച് പോകാമായിരുന്നു”
” കടം ഇനി കുറച്ചല്ലെ ഉള്ളൂ അതും കൂടെ വേഗം തീർത്തിട്ട് എൻ്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം.”
“ഗൾഫിലേക്ക് ഒരു വിസ നോക്കുന്നുണ്ട് ശെരിയായൽ പോവുന്നതിനു മുന്നെ വന്നു ചോദിക്കാം”