കല്യാണി [Olivertwist]

Posted by

കല്യാണി 

Kallyani | Author : Olivertwist


ഈ കഥയ്‌ക്കോ  കഥയിലെ കഥാപാത്രങ്ങൾക്കോ  ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അതു  തികച്ചും യാദൃശ്ചികമാണ്

(ഈ സൈറ്റിലെ എൻ്റെ ആദ്യത്തെ സ്റ്റോറി ആണ് ഇത് . പ്ലീസ് support )

 

 

“കല്യാണീ … എടീ കല്യാണീ …”

 

അടുക്കളയിലെ പുകച്ചുരുളുകൾക്കിടയിൽ നിന്നും ‘അമ്മ നീട്ടി വിളിച്ചു .

 

“എന്റെ ദൈവമേ  ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ

 

എപ്പോ നോക്കിയാലും മുറിയിൽ കയറി  അങ്ങനെ ഇരുന്നോളും”

 

“എടീ കല്യാണീ… നിനക്കു വിളിച്ചാൽ വിളികേട്ടൂടെ ”

 

“ദാ  വരുന്നമ്മേ”

 

അമ്മയുടെ സ്വരം മാറിയത് മനസിലായ കല്യാണി വായിച്ചുകൊണ്ടിരുന്ന കൊണ്ടിരുന്ന നോവൽ  മനസില്ലാമനസോടെ പകുതി  വെച്ച്  നിർത്തി , പുസ്തകം മടക്കി വെച്ച്   അടുക്കളയിലെക്ക് നടന്നു .  അടുക്കളയിലേക്ക് കയറിയതും അടുപ്പത്തെ മീൻ കറിയുടെ മണം കല്യാണിയുടെ മൂക്കിലേക്ക് ഇരച്ചു കയറി .

 

”  നിനക്കെന്താടി  വിളിച്ചാൽ വന്നൂടെ?  ഈയിടെയായിട്ട് നിനക്കു മടി കുറച്ച് കൂടുന്നുണ്ട് . കെട്ടു പ്രായം ആയ പെണ്ണാ നീ അതിന്റെ വല്ല വിചാരവും ഉണ്ടോ നിനക്ക് ”

 

തിരിച്ചെന്തെങ്കിലും പറഞ്ഞാൽ രംഗം വഷളാവും എന്നറിയാവുന്ന കല്യാണി മൗനം പാലിച്ചു .

 

” നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് . നല്ല കുടുംബം ആണെന്നാ കേട്ടത് . ഒറ്റ മോനാ   ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ട് . ബാംഗ്ലൂരിൽ എൻജിനീയറോ മറ്റോ ആണ് ” അമ്മ പറഞ്ഞു

 

 

“അമ്മേ  ഞാൻ എത്രതവണ പറഞ്ഞു , ഞാൻ  കല്യാണം കഴിക്കുന്നത്  ഹരിയേട്ടനെ മാത്രം ആയിരിക്കും ”

 

“ജോലിയും കൂലിയും ഇല്ലാത്ത  അവനെ  കല്യാണം  കഴിക്കാമെന്നു  നീ വെറുതെ  സ്വപനം കാണണ്ട.  ”

 

Leave a Reply

Your email address will not be published. Required fields are marked *