Hunt The beginning [ Miller ]

Posted by

 

അതും പറഞ്ഞു ജെയിംസ് ഫോൺ വച്ചു..ഇതെല്ലാം അൽവിനയും കേള്കുനുണ്ടായിരുന്നു…

 

“ഏട്ടാ ഇത് ചതി അല്ലെ..”

 

“അല്ലു.. ഇത് ചതി അല്ല..കൂറാണ്… ദിവാകരൻ സാറിനോടുള്ള കൂറ്…നമ്മൾ ഇപ്പോൾ ഇങ്ങനെ നിൽക്കാൻ കാരണം ആ വലിയ മനുഷ്യൻ ആണ്…

 

അതുകൊണ്ടു സാറിന്റെ ജീവന് ആപത്തു വരുത്തുന്ന എന്തും ചെറുതെ പറ്റു..”

 

അല്ലു ഒന്നും മിണ്ടിയില്ല.. അതൊരു മൗന സമ്മതം ആയിരുന്നു…

 

ഇതേ സമയം ഭാസ്കരന്റെ വീട്ടിൽ ഭാസ്കരനും അയാളുടെ പേഴ്‌സണൽ സെക്രട്ടറിയും ഉണ്ടായിരുന്നു..

 

“സർ ജെയിംസ് വിളിച്ചു…പ്ലാൻ പോലെ എല്ലാം നടന്നിട്ടുണ്ട് എന്നു പറഞ്ഞു..”

 

അത് കേട്ട ദിവാകരൻ ചിരിച്ചു..

 

“സർ..അതൊരു ചെറിയ പെണ്ണല്ലേ..അതിനോട് ഇത്രേം ക്രൂരത ചെയ്യാൻ പോകണോ..”

 

“എഡോ ആ പന്ന കഴിവെറുടെ മോൾ പറഞ്ഞാൽ അനുസരിക്കില്ല..അപ്പോൾ ഇതു മാത്രേ ചെയ്യാൻ പറ്റുകയുള്ളു..”

 

അതിനു അയാൾ ഒന്നും മിണ്ടിയില്ല..ദിവാകരന് നേരെ ശബ്ദം ഉയർത്താൻ ആരും ഇല്ലായിരുന്നു..

 

____________________________________

 

രാത്രി ഭക്ഷണത്തിന്റെ സമയം ആയപ്പോൾ ആണ് പ്രിയ കൃഷണന്റെ ഔട്ട് ഹൗസിലേക്ക് വിളിക്കാൻ പോയത്…

 

വാതിലിൽ മുട്ടിയപ്പോൾ അയാൾ വാതിൽ തുറന്നു..ഒരു ബനിയനും ട്രൗസറും ആയിരുന്നു അവൻ ധരിച്ചിരുന്നത്…

 

അവന്റെ കണ്ണുകൾ അവളിൽ പടർന്നു…ഒരു വെള്ള ചുരിദാർ ധരിച്ചു അവന്റെ മുന്നിൽ അവൾ നിന്നപ്പോൾ ഒരു നിമിഷം അവൻ പകച്ചുപോയി…

 

ഇവളെ ആണ് ദിവാകരൻ കൊല്ലാൻ ഏൽപ്പിച്ചത്.. ഇവളെ ഇത്രയും സൗന്ദര്യത്തിൽ കണ്ടാൽ എങ്ങനെ കൊല്ലും..ഒരു നിമിഷം അവൻ ആലോചിച്ചുപോയി

 

അവൾ അവന്റെ മുന്നിൽ കൈ കൊട്ടിയപ്പോൾ ആണ് അവൻ ബോധത്തിലേക്ക് വന്നത്..

 

Leave a Reply

Your email address will not be published. Required fields are marked *