“അതന്നെ..എന്നാൽ പിന്നെ ഞാൻ ഇനി നിൽക്കുന്നില്ല പണി ഉണ്ട്..അപ്പൊ പിന്നെ വരാം..”
അതും പറഞ്ഞു ജെയിംസും അൽവിനയും ഇറങ്ങി…
കൃഷ്‌ണയെ ഔട്ട് ഹൗസിൽ എത്തിച്ചതും മുറി വൃത്തിയാക്കി കൊടുത്തതും എല്ലാം പ്രിയ ആയിരുന്നു…
ഈ സമയം മുഴുവൻ അവൻ അവളെ സ്കാൻ ചെയ്‌തു..
അവൾ എല്ലാം ശരിയാക്കിയ ശേഷം അവനോടു പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി..
അവൾ പോയതും അവൻ വാതിൽ അടച്ചു അവിടെ ബെഡിൽ കിടന്നു…
അവൻ ജെയിംസിനെ വിളിച്ചു..
വണ്ടി ഓടിക്കുമ്പോൾ ആണ് ജെയിംസ് കാൾ വരുന്നത് കണ്ടത്…അവൻ വണ്ടി സൈഡ് ആക്കി കാൾ എടുത്തു..
“ഡാ ജെയിംസെ എന്തൊരു ഐറ്റം ആഹ്‌ടാ ഇത്..”
“മോനെ ഇടയ്ക്ക് ന്യൂസ് ഒക്കെ കാണണം…വാടക കൊലയാളി ആണെന് പറഞ്ഞിട്ടൊന്നും കാര്യമില്ല…
ദിവാകരൻ സർ പറഞ്ഞത് ഓർമയുണ്ടലോ..അവൾക്ക് നല്ല ബുദ്ധി ഉണ്ട്..അതുകൊണ്ടാണ് നിന്നെ ഇതിനു കൊണ്ടുവന്നത്…
നീ ഷാഡോ പ്ലേയർ ആയതുകൊണ്ട് നിന്നെ ആർക്കും അറിയുകയുമില്ല..നിനക്ക് കാര്യങ്ങൾ ഡീൽ ചെയ്യാനും അറിയാം..
അവളുടെ കയ്യിൽ ആ തെളിവുകൾ ഉണ്ടോ എന്ന് നോക്കണം..ടൈം എടുത്തു ചെയ്താൽ മതി…പ്രശ്നം ഒന്നും ഇല്ല…
പിന്നെ പെണ്ണ് നിന്റെ വീക്നെസ് ആണെന് എനിക്ക് അറിയാം..അതും കണ്ട്രോൾ ചെയ്യണം..ആവശ്യം കഴിഞ്ഞാൽ നീ എന്തു വേണമെങ്കിലും ചെയ്തോ..”
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ജെയിംസ്..അവളുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ദിവാകരൻ സാറിന്റെ കയ്യിൽ എത്തിച്ചാൽ പോരെ..
അത് ഞാൻ എറ്റു.. അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം..”
“ഒകെ ഡാ.. ഞാൻ വാക്കുവാ..”