അവൾക്ക് അതിൽ നിന്നും മനസ്സിലായി അവൾ ലൈറ്റ് ആയി വന്നതല്ല മറ്റെന്തോ ആണ് പ്രശ്നം എന്നു…
അപ്പോഴാണ് അവളെ അകത്തേക്ക് ക്ഷണിച്ചത്…അവൾ അകത്തെക്ക് കയറിയതും ചാനൽ മാനേജ്മെന്റ് മുഴുവൻ അകത്തുണ്ട്..അവൾക്ക് എന്താണ് പ്രശ്നം എന്നു മനസ്സിലായില്ല..
എന്നാൽ എഡിറ്റർ ജോസഫ് അവൾക്ക് പുറത്താക്കികൊണ്ടുള്ള ഓർഡർ കയ്യിൽ കൊടുത്തു..അത് കണ്ട അവൾ ഞെട്ടി…
“സർ..”
“പ്രിയ നോ മോർ എസ്ക്യൂസ്…നീ ഇന്ന് ചെയ്ത ആ കാര്യം കൊണ്ടു നമുക്ക് ഉണ്ടാവേണ്ട ബ്രേക്ക് ത്രൂ ആണ് നഷ്ടമായത്..”
“സർ വൈകിപോയതുകൊണ്ടു റാം തന്നെ ആ വാർത്ത വായിച്ചില്ലേ..പിന്നെ എന്താണ് പ്രശ്നം….”
“വൈകി വായിച്ചതല്ല പ്രശ്നം പ്രിയ..ആ ബ്രേക്കിംഗ് ന്യൂസ് നമ്മളെക്കാൾ മുൻപേ ഭാരത് വിഷൻ റിപ്പോർട്ട് ചെയ്തു…
നീ ഇത്രയും നേരം ആ ഭാരത് വിഷനിലെ ശർമിളയുടെ കൂടെ ആയിരുന്നു ഉണ്ടായിരുന്നത് എന്ന കാര്യം നമ്മൾ അറിഞ്ഞു…സോ നോ മോർ എസ്ക്യൂസ്..”
അത് കേട്ട പ്രിയ പൂർണമായും തകർന്നുപോയി….പ്രിയയുടെ ഉള്ള ജനസമ്മിതിയും ആരാധകരും ഉള്ളതുകൊണ്ട് മറ്റൊരു ന്യൂസ് ചാനലിൽ പോകുന്നത് അവൾക്ക് വലിയ പ്രശ്നം അല്ല..
എന്നാൽ അവളെ പുറത്താക്കിയ കാര്യം ഇപ്പോൾ എല്ലാവർക്കും അറിയാം…
അതുകൊണ്ടു തന്നെ അവൾക്ക് ഇനി മറ്റൊരു ചാനലിൽ കയറേണ്ടി വരും എന്ന് അവർക്ക് അറിയാം.. അവർ അത് മുതലാക്കും..
തോമസ് എന്ന ആളെ ആണ് അവൾ വിവാഹം കഴിച്ചത്..വീട്ടുകാരുടെ ഇഷ്ടത്തോടെ നടത്തിയ വിവാഹം..
അവർ തമ്മിൽ പ്രേമം ഒന്നും ഉണ്ടായിരുന്നില്ല…എന്നാൽ അവളെയും ചോദിച്ചു തോമസ് വന്നപ്പോൾ അവളെ പൂർണ സമ്മതത്തോടെ കെട്ടിച്ചു വിട്ടു..
തോമസ് ഒരു ബിസിനസ്സ് കാരൻ ആയിരുന്നു… തോമസ് എന്നും ബിസിനസ്സ് ട്രിപ്പിൽ ആയിരുന്നതുകൊണ്ടു