എല്ലാം കേട്ട ശ്രീകുമാർ അയാളെ നോക്കി..
“സാറേ..അങ്ങനെ ആണെങ്കിൽ നമ്മൾ ഇനി സൂക്ഷിചേ പറ്റു..”
“അതേഡോ…ഇനി സൂക്ഷിക്കണം..മകൻ ഒരു കഴിവെറി ആണെങ്കിലും സ്വന്തം ചോര ആയിപോയില്ലേ..”
“സർ പേടിക്കണ്ട….ഞാൻ നോക്കിക്കോളാം.
അവൾ ഒന്നും മിണ്ടില്ല…അത് ഞാൻ ഏറ്റു..”
ദിവാകരന് അപ്പോഴാണ് ആശ്വാസം വന്നത്…
____________________________________
കുറച്ചു ദിവസം കൂടി കഴിഞ്ഞു…പ്രിയ അവളുടെ അമ്മയോട് മാത്രം ആണ് മിണ്ടിയിരുന്നത്…പീറ്റേറിനോടും തോമസിനോടും അവൾ മിണ്ടാതെ ഇരുന്നത് അവരെ ഞെട്ടിരിച്ചിരുന്നു….പീറ്റർ അവർക്ക് താങ്ങും തണലും ആയി അവിടെ തന്നെ നിന്നു..
തോമസിനും പീറ്റർ അവിടെ നിന്നപ്പോൾ ആണ് ആശ്വാസം ആയത്..തോമസിനും പീറ്റർ അവിടെ ഉണ്ടായപ്പോൾ അവന്റെ സങ്കടം മുഴുവൻ ഇറക്കി വെക്കാൻ ഒരാൾ ആയി മാറിയിരുന്നു…
പ്രിയയെ സ്വന്തമായി ഒരു മുറിയിലേക്ക് മാറ്റി…അവൾക്ക് ഇപ്പോൾ ജീവൻ രക്ഷാ യന്ത്രങ്ങൾ ആവശ്യം ഇല്ലായിരുന്നു..എന്നാൽ അണുബാധയും പിന്നെ അവളുടെ സുരക്ഷയും മുൻകരുതി അവർ ഡിസ്ചാർജ് ചെയ്യാതെ ഇരുന്നു..
അപ്പോഴാണ് തോമസ് അവളുടെ മെഡിക്കൽ റിപ്പോർട്ട് മാറ്റി കളഞ്ഞതും അവളുടെ കേസ് ഇല്ലാതായതും അറിഞ്ഞത്..അവൻ മെഡിക്കൽ ഓഫീസറുടെ മുറിയിലേക്ക് കയറിച്ചെന്നു പ്രശ്നങ്ങൾ ഉണ്ടാക്കി…
വലിയ പ്രശ്നം ആയി മാറിക്കൊണ്ടിരുന്ന സമയത്താണ് പീറ്റർ അവിടേക്ക് കയറിച്ചെന്നത്…അവൻ തോമസിനെ പിടിച്ചു പുറത്തേക്ക് എത്തിച്ചു..ശേഷം അകത്തു കയറി വാതിൽ അടച്ചു..ഇപ്പോൾ അവനും ആ ഓഫീസറും മാത്രം ആയിരുന്നു മുറിയിൽ..
“താങ്ക്സ്.. എനിക്ക് വിലങ്ങു തടി ആയി നിന്നത് ആ കേസ് ആയിരുന്നു..ആര് പറഞ്ഞിട്ടായാലും ശരി…നന്ദി ഉണ്ട്..”
അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി..മെഡിക്കൽ ഓഫീസർ ആകെ തരിച്ചു പോയിരുന്നു..
ഇതേ സമയം ശർമിളയും വിൽഫ്രടും പുറത്തു ഇരിക്കുകയായിരുന്നു…