Hunt The beginning [ Miller ]

Posted by

 

അവൾ പ്രിയയുടെ അച്ഛനെ ആശ്വസിപ്പിച്ചു..പിന്നീടുള്ള ഒരു ദിവസം ആരും പീറ്ററിനെ കണ്ടില്ല..പ്രിയയുടെ സർജറി നല്ല രീതിയിൽ നടന്നു..എന്നാൽ പിന്നീടുള്ള കാര്യങ്ങൾ ഡോക്ടർമാർ നോക്കി വരുകയായിരുന്നു..പ്രിയയുടെ ഭർത്താവ് തോമസും യു എസ്‌ ഇൽനിന്നും എത്തി..

 

അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം ഡോക്ടർ പ്രിയയുടെ അച്ഛനെയും  തോമസിനെയും ക്യാബിനിലേക്ക് വിളിച്ചു..

 

“ഡോക്ടർ പ്രിയക്ക് ഇപ്പോൾ..”

 

“സർജറി സക്‌സസ് ആണ്..പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല..പക്ഷെ വേറെ ഒരു പ്രശ്നം ഉണ്ടായി….പ്രിയ മെന്റലി ഡൗണ് ആണ്..നടന്നത് അങ്ങനെ ഉള്ള കാര്യങ്ങൾ ആണല്ലോ.”

 

“ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്..”

തോമസ് ചോദിച്ചു..

 

“പറയാം..നമ്മുടെ മാനസിക നില നമ്മുടെ ശരീരത്തെയെയും  ബാധിക്കാം..അത് തന്നെ ആണ് പ്രിയയിൽ സംഭവിച്ചിരിക്കുന്നത്..പ്രിയ ഹാഫ് പാരലൈസേഡ് ആണ്..അരയ്ക്ക് താഴോട്ട് പൂർണമായും തളർന്നിട്ടുണ്ട്..

 

പക്ഷെ പേടിക്കണ്ട..സ്പൈനൽ കോർഡിനോ തലയ്ക്കോ ഒന്നും പ്രശ്നം ഇല്ല..അതുകൊണ്ടു തന്നെ അവൾ മാനസികമായി ശരിയാകുന്നതിനൊപ്പം ശാരീരികമായും ഒകെ ആകും…”

 

പിന്നെ ഒരുപാട് സർജറി കഴിഞ്ഞിട്ടുണ്ട്..അറിയാലോ…പെൽവിക് ബോണുകൾക്ക് ക്ഷതം ഉണ്ടായിരുന്നു..

 

അതിന്റെ സർജറി കൂടി കഴിഞ്ഞതുകൊണ്ടു പൂർണമായും റെസ്റ്റ് വേണം…പിന്നെ ശ്വാസം കൃത്രിമം ആയിട്ടു തന്നെ ആണ് നൽകുന്നത്..

 

നമ്മുക്ക് ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു എന്ന് പറയാം…എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട സമയവും കൂടി ആണ്..

 

ഒരു തരത്തിലും ഉള്ള അണുബാധ ഉണ്ടാകാൻ പാടില്ല..അതുകൊണ്ട് ഒന്നു ഒകെ ആകുന്നതുവരെ ഐ സി യു വിൽ തന്നെ തുടരണം..

 

കാണാൻ വരുന്ന ആള്കാരിൽ നിയന്ത്രണം ഉണ്ട്..അതു നിങ്ങൾക്ക് അറിയാലോ..പിന്നെ ഇതുമായി ബന്ധപ്പെട്ട ഒന്നും മിണ്ടരുത്..

 

മാനസികമായി പിന്നെയും തകർന്നാൽ മരുന്നിനോട് പ്രതികരിക്കാതെ ആകും..അത് ഒരുപാട് സർജറി കഴിഞ്ഞ പ്രിയക്ക് ദോഷം ആണ്..”

 

എല്ലാം അവർ കേട്ടു..പിന്നീടുള്ള ദിവസം അവർ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു… 

Leave a Reply

Your email address will not be published. Required fields are marked *