അവളെ അവർ മരിക്കാൻ വേണ്ടി അവിടെ ഇട്ടിരുന്നു..
____________________________________
ഒരു ബോക്സിങ് മാച്ച് നടക്കുകയായിരുന്നു..അവന്റെ മുന്നിൽ ഉള്ളവൻ അവനെ തന്നെ നോക്കി നിൽക്കുകയാണ്…
താഴെ വീണുകിടന്നിരുന്നതുകൊണ്ടു കൗണ്ട് ഡൗണ് അവൻ കേട്ടു..എതിർ താരം ജയം ഉറപ്പിച്ചിരുന്നു..
അവനു വേണ്ടി അവിടെ ആരവങ്ങൾ ഉയർന്നു കൊണ്ടിരുന്നു…
പെട്ടെന്ന് ആ ആരവങ്ങൾ നിന്നത്..അവൻ തിരിഞ്ഞു നോക്കിയപ്പോൾ താഴേ വീണു കിടന്നിരുന്നവൻ എഴുന്നേറ്റു നിന്നിരുന്നു….
അവൻ മുഖത്തുള്ള ചോര തുടച്ചു കളഞ്ഞു..ഒരു ക്രൂരമായ ചിരി അവന്റെ മുഖത്തു വിരിഞ്ഞു..
പെട്ടെന്നാണ് പീറ്റർ ഉറക്കം തെളിഞ്ഞത്.. കണ്ടത് മുഴുവൻ സ്വപ്നം ആണ് എന്നവന് മനസ്സിലായി.. അവൻ സമയം നോക്കി…രാത്രി പത്തുമണി…
ലൈറ്റ് ആയി..ചേച്ചിയുടെ അടുത്തേക്ക് ചെന്നു സോറി പറഞ്ഞാൽ കേൾക്കുമോ….
കേട്ടാൽ മതിയായിരുന്നു.. അവൻ അതും ആലോചിച്ചുകൊണ്ടു എഴുന്നേറ്റു പുറത്തേക്ക് നടന്നു..
അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത്.. ഒരു പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു…
അവൻ ആ ഫോൺ കട്ട് ചെയ്തു..ആ കാൾ പിന്നെയും വന്നെങ്കിലും അവൻ അതു സൈലന്റിൽ ഇട്ടു ചേച്ചിയുടെ അടുത്തേക്ക് പോകാൻ വേണ്ടി ഇറങ്ങി..
____________________________________
അവൻ അവിടെ എത്തിയപ്പോൾ ആണ് കുറെയധികം വണ്ടികളും ആള്കാരെയും കണ്ടത്..അവനു എന്താണ് സംഭവം എന്നു മനസ്സിലായില്ല…
വീട്ടിൽ മുഴുവൻ മാധ്യമ വണ്ടികളും പോലീസുകാരും വളഞ്ഞിരുന്നു..അവൻ പതിയെ അകത്തേക്ക് കയറാൻ പോയപ്പോൾ ഒരു പോലീസുകാരൻ അവനെ തടഞ്ഞു..
“ആരാടാ ബോധം ഇല്ലേ നിനക്ക് മൈരേ..”
അതും പറഞ്ഞു അവനെ പുറത്തേക്ക് തള്ളി..അവൻ അവിടെ വീണു..
അപ്പോഴാണ് ഒരു സ്ത്രീ വന്നു അവനെ എഴുന്നേല്പിച്ചത്..ശർമിള ആയിരുന്നു അത്.