പിന്നെ എപ്പോഴാ നമ്മൾ രണ്ടുപേരും സൈലന്റ് ആയി എന്റെ അറിവിൽ എനിക്ക് വയസ്സ് അറിയിച്ച നാൾ മുതൽ ആണ് എന്നാണ് എന്റെ ഓർമ. കാരണം എനിക്ക് വയസ് അറിയിച്ച ദിവസം കുഞ്ഞമ്മ വന്നിട്ട് ചേട്ടനോട് പറഞ്ഞു. ഇനി അവളെ തല്ലാനും പിടിക്കാനും ഒന്നും നിക്കല്ലേ നീ..
അവൾ വലിയ പെണ്ണായി കേട്ടോ..
അതിന് ശേഷം ചേട്ടൻ എന്നോട് വലിയ അടുപ്പം കാണിച്ചിട്ടില്ല.
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം മിണ്ടും.
ആദ്യമൊക്കെ എനിക്ക് അത് ഭയങ്കര വിഷമം ആയി പിന്നെ പിന്നെ അത് ശീലമായി.
ഒരിക്കൽ ചേട്ടൻ എവിടെ നിന്നോ കുടിച്ചിട്ട് വീട്ടിൽ വന്നു അന്ന് ആകെ പ്രശ്നമായി വീട്ടിൽ,
കാരണം അന്ന് വരെ ചേട്ടനെ ആ കോലത്തിൽ നമ്മൾ ആരും കണ്ടിട്ടില്ല.
അന്ന് അച്ഛൻ ഭയങ്കര ദേഷ്യത്തിൽ ചേട്ടനെ തല്ലാൻ ഓങ്ങി..
മാത്രവുമല്ല ചേട്ടൻ എന്നെ കെട്ടിപ്പിടിച്ചു ഭയങ്കര കരച്ചിൽ ആയിരുന്നു.
എനിക്കും അത് കണ്ടപ്പോൾ വിഷമം ആയി..
അതൊക്കെ കഴിഞ്ഞു ഒരുപാട് നാളുകൾ കഴിഞ്ഞു ചേട്ടൻ പിന്നെയും അത് പോലെ വന്നു. പിന്നെ പിന്നെ ഇടക്ക് ഇടക്ക് ആയി പിന്നെ ദിവസവുമായി.
അങ്ങനെ ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം അച്ഛനും അമ്മയും പാടത്ത് കൃഷി ചെയ്ത വിളകൾക്ക് വെള്ളമൊഴിക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും വേണ്ടി രാവിലെ പോയി. അവർ പോയാൽ പിന്നെ ഏതാണ്ട് ഉച്ചക്ക് പന്ത്രണ്ടു മണിയൊക്കെയാവും തിരികെ വരാൻ. ഞാൻ ആ സമയം വീട്ടിൽ ഒറ്റക്ക് ആയിരിക്കും.
അന്ന് ചേട്ടന് തല വേദന എന്ന് പറഞ്ഞു വീട്ടിൽ വന്ന് റൂമിൽ കയറി കിടന്നു. തലേ ദിവസം നല്ല രീതിയിൽ കുടിച്ചിട്ടുണ്ടായിരുന്നു അതിന്റെ ഹാങ്ങ് ഓവർ ആണ് എന്ന് മനസ്സിലായി.
ഞാൻ ഒരു കട്ടൻ ചായയും ഇട്ട് കൊണ്ട് ചേട്ടന്റെ മുറിയിൽ ചെന്നു. ആള് കമിഴ്ന്നു കിടക്കുകയാണ്. ഞാൻ ചേട്ടനെ വിളിച്ചു.
ചേട്ടൻ തല ഉയർത്തി നോക്കി. കട്ടൻ ചായ ചേട്ടന് നേർക്ക് നീട്ടി.
എന്താ ചേട്ടാ വയ്യേ…
തലവേദന കുറവുണ്ടോ.. ഞാൻ ചോദിച്ചു..