ഹിമേഷുമാരുടെ കഥ
Himeshumaarude Kadha | Author : Karan
ഇതൊരു സയൻസ് ഫിക്ഷൻ സ്റ്റോറി ആണ്. എങ്കിലും പ്രണയം, കക്കൊൾഡ്, ഫെംടം, ട്വിസ്റ്റുകൾ ഒക്കെ വരുന്നുണ്ട്. ഈ പാർട്ടിൽ പേജ് കുറവാണു. അടുത്തതിൽ കൂട്ടുവാൻ ശ്രമിക്കാം.
ടൈംലൈൻ 2
രാത്രി സമയം. ഒരു പന്ത്രണ്ടു മണി കഴിഞ്ഞു കാണും. ഹിമേഷ് ബൈക്കിൽ വരികയാണ്. ഒരു ഇരുപത്തി ആറു വയസുണ്ട് അയാൾക്ക്. അത്യാവശ്യം പൊക്കമുണ്ട്. വെളുത്തു മെലിഞ്ഞതെങ്കിലും ആരോഗ്യമുള്ള ശരീരം ഉണ്ടവനു. മുടി നീട്ടി കഴുത്തറ്റം വരെ വളർത്തിയിരിക്കുന്നു. വണ്ടിക്ക് അത്യാവശ്യം സ്പീഡ് ഉണ്ട്. വിജനമായ റോഡ്. ഹിമേഷിന്റെ ഉള്ളിൽ ചെറിയ പേടി ഉണ്ട്. പെട്ടെന്ന് ഒരു പട്ടി കുറുകെ ചാടി. ഹിമേഷ് വണ്ടി ബ്രെക്ക് പിടിച്ചു. ഹിമേഷ് തെറിച്ചു റോഡരികിൽ വീണു. ഹെൽമെറ്റ് ഊരി തെറിച്ചു പോയി. അവന്റെ തല ഒരു മയിൽകുറ്റിയിൽ ശക്തമായി ഇടിച്ചു.!!
ടൈംലൈൻ 1
സമയം പതിനൊന്ന് മുക്കാൽ. ഹിമേഷ് പേടിച്ചു ഓടുകയാണ്. താൻ പൈസ കടം കൊടുക്കാനുള്ള ഒരു വലിയ ദാദ, അവനെ ബാറിൽ വച്ച് കണ്ടു. കൈയ്യിൽ കിട്ടിയാൽ ഇടിച്ചു ഇഞ്ചപ്പരുവം ആക്കും. അല്ലെങ്കിൽ അവരുടെ കൂടെ അടുക്കളയിലോ ഡ്രൈവർ ആയിട്ടോ ഗുണ്ടാ ആയിട്ടോ പട്ടിയെപോലെ പണി എടുക്കേണ്ടി വരും. അവർ തൊട്ടു പുറകെ ഉണ്ട്. ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് കൂടി അവൻ ഓടി. അവൻ ഒരിടത്തു ഒളിച്ചു നിന്നു.
പെട്ടെന്ന് അവന്റെ ശരീരം വല്ലാണ്ട് വന്നു. തണുപ്പ് കൂടുന്നത് പോലെ. പെരുവിരലിൽ നിന്ന് തുടങ്ങി അത് തല വരെ എത്തി. തല പൊട്ടുന്ന വേദന. താൻ മരിക്കാൻ പോവുകയാണ് എന്ന് അവൻ ഉറപ്പിച്ചു.
കണ്ണിലേക്ക് വെളിച്ചം കയറി. മനസ്സിൽ ആയിരം ചിന്തകൾ. തന്റെ ജീവിതത്തിന്റെ ഒരു ചെറിയ ട്രെയിലർ തന്നെ ഒരു തിരശീലയിൽ എന്നപോലെ അവന്റെ മുന്നിലൂടെ കടന്നു പോയി. കണ്ണുകൾ പതിയെ അടച്ചു.