ഒരു ബനിയനും, മുണ്ടും ധരിച്ച ശങ്കർ നീണ്ടു നിവർന്നു കിടന്നിരുന്നു. കാലിലൊരു കമ്പിളിയും, തലയിൽ മങ്കിക്യാപ്പും.
ഇരിക്കൂ രാമചന്ദ്രൻ. ശങ്കർ കസേര ചൂണ്ടിക്കാട്ടി. രാമു കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.
വെങ്കിട്ടരാമൻ നല്ല അക്കൗണ്ടൻ്റാണ്. പക്ഷേ മോശം ബിസിനസ് മാനും. കമ്പനിയിൽ പണം വരുന്നത് കസ്റ്റമറിന്റെ കയ്യിൽ നിന്നാണെന്ന കാര്യം പല അക്കൗണ്ടന്റുകളും മറക്കുന്നു. ഐ നോ ദിസ് കസ്റ്റമർ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നോ രണ്ടോ വട്ടം മാത്രമേ പേമെന്റ് ഡിലേ ചെയ്തിട്ടുള്ളൂ… രാമുവിന്റെ പേപ്പറിൽ ഒപ്പിട്ടുകൊണ്ട് ശങ്കർ പറഞ്ഞു.
താങ്ക്സ് സർ. പിന്നെ ബുദ്ധിമുട്ടിച്ചതിൽ സോറി. രാമുവെണീറ്റു.
നോ നോ രാമൂ. നിങ്ങളാണ് ബുദ്ധിമുട്ടിയത്. ഞാനാണ് സോറി പറയണ്ടത്. ഏതായാലും വെങ്കിയെ പറഞ്ഞുമനസ്സിലാക്കാനുള്ള എനർജി ഇപ്പോഴില്ല.
ഗെറ്റ് വെൽ സൂൺ… സർ.
ചാരൂ… രാമുവിനെന്തെങ്കിലും കുടിക്കാൻ കൊടുക്കൂ… ശങ്കർ വിളിച്ചു.
ഒന്നും വേണ്ട സർ…. അവൻ സ്വീകരണമുറിയിലെത്തി. ചാരു അവിടെയുണ്ടായിരുന്നു.
രാമു ഇരിക്കൂ. ചായയോ, കാപ്പിയോ? പിന്നെയും ഭംഗിയുള്ള ചിരിയും മധുരസ്വരവും.
ഓഫീസിൽ പോവാനിത്തിരി… അവന്റെ ഒഴികഴിവൊന്നും അവൾ വകവെച്ചില്ല. ഇവിടിരിക്കൂ… രാമുവിനെ അമ്പരപ്പിച്ചുകൊണ്ട് അവളവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. അവളുടെ അടുപ്പവും, ആ കണ്ണുകളിലെ തിളക്കവും അവന്റെ മുട്ടുകൾ വിറപ്പിച്ചു…അറിയാതെ ഇരുന്നു പോയി.
പേടിക്കണ്ട. വർഷാ… അവർ വിളിച്ചു. ആ പെണ്ണു വെളിയിൽ വന്നു.
ദേ അച്ഛന്റെ ഫോണെടുത്ത് അങ്കിളിന്റെ പേപ്പറൊന്ന് സ്കാൻ ചെയ്ത് പ്രിയയ്ക്കയച്ചുകൊടുക്ക്. ചാരുവകത്തേക്കു പോയി.
സ്കാനിങ്ങും, വാട്ട്സ്ആപ്പിൽ അയയ്ക്കലും കഴിഞ്ഞ് ഇപ്പോൾ ട്രാക്സും ടീഷർട്ടും ധരിച്ച വർഷ ചിരിച്ചു. മമ്മി കസ്റ്റഡിയിലെടുത്തു അല്ലേ!
മമ്മിയെല്ലാരേയും കസ്റ്റഡിയിലാക്കാറുണ്ടോ? അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
ഇല്ല. സുന്ദരന്മാരെ മാത്രം! അവൾ മന്ദഹസിച്ചു.
രാമുവിന് രസം തോന്നി. ഓ… വളരെ നന്ദി മോളൂ…അവനൊന്നു തിരിച്ചു കളിയാക്കി.
ഞാനത്ര കുട്ടിയൊന്നുമല്ല… അവൾ ചൊടിച്ചു.
എന്താടീ രാമൂനെ വെറുതെ വിട്…ചാരു ആവി പറക്കുന്ന ചായയുമായി വെളിയിൽ വന്നു.
അപ്പോഴേക്കും രാമു സെയിൽസ്മാനെ വിളിച്ച് പ്രിയയെക്കാണാൻ പറഞ്ഞിരുന്നു.
പിന്നേ! മമ്മി പോയി കെട്ടിയവന്റടുത്തിരിക്ക്! ചാരുവൊരു കുഷനെടുത്തെറിഞ്ഞതൊഴിവാക്കി ചിരിച്ചുകൊണ്ട് വർഷയോടി.