‘ഭക്ഷണം കഴിച്ചോ ‘
“ആ… കിച്ചു എന്താ കഴിച്ചേ ഉച്ചക്ക് ”
‘നെയ്ച്ചോറും കോഴിക്കറിയും ‘
“ഹാഹ…. ഇതൊക്കെ ഉണ്ടാക്കുമോ ”
‘അയ്യോ ഇത് ഞാനല്ല ഉണ്ടാക്കിയത് ‘
“പിന്നെ ”
‘റമീസീക്കയും പിന്നെ റംസീനത്തയും ‘
“ആരാ അവരൊക്കെ ”
പിന്നെ അവരെ പരിചയപെടുത്താലും വിശേഷം പറച്ചിലും ഒക്കെയായി. അവസാനം ഞാൻ തന്നെ നിര്ബന്ധിച്ചു ഫോൺ വച്ചു. ഇതിന് ഒരു അവസാനം വേണ്ടേ.. പഠിക്കട്ടെ… പഠിക്കേണ്ട ടൈം ആണ് ഇപ്പൊ അതും പറഞ്ഞാണ് ഫോണ് വച്ചത്. പുള്ളികാരിക്ക് അത് അത്ര ഇഷ്ട പെട്ടില്ല.. എന്നാലും വച്ചു. അപ്പോഴും പറയാ ഉറങ്ങാനാവുമ്പോ വിളികാന്ന്.. ഇനിയും എന്ത് പറയാൻ ആവോ
രാത്രി കുക്കറിലിരിക്കുന്ന തക്കാളിചോറും നല്ല മാങ്ങാ അച്ചാറും കൂടി തട്ടി. പിന്നെ മാമിക്ക് ഫോൺ ചെയ്തു സമയം. അവസാനം 1.00 ആവാൻ നേരത്ത് ഫ്ലാറ്റിന്റെ എൻട്രൻസിൽ പോയി കമ്പനി വണ്ടിക്ക് വെയിറ്റ് ചെയ്തു. അതിലും കയറി നേരെ കമ്പനി പോയി. പിന്നെ എട്ട് മണിക്കൂർ നില്കാതെ പണി തന്നെ. ഓരോന്ന് ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക. ഇതൊക്കെത്തന്നെയാണ് ഹൈദരാബാദ് വന്നാലുള്ള റൂട്ടിൻ ലൈഫ്. ഇടക്ക് റമീസീക്കന്റെ വിളി വരും. എന്തേലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ. പിന്നെ അവിടെ പോയി ഞണ്ണും അത്രന്നെ.
മാസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി. ഇതിനിടക്ക് ലീവ് ഒക്കെ കിട്ടിയാർന്നു. നാട്ടിൽ ഇടക്ക് പോയി വരുമായിരുന്നു. അതൊന്നും ആരെയും അറിയിച്ചിട്ടില്ല. വേറെ പല പേർസണൽ കാര്യങ്ങൾക്ക് ആയിരുന്നു അത്. രാത്രി ഷിഫ്റ്റ് രാവിലെ ആയി. മാത്രമല്ല ഉറങ്ങുന്നത് വരെ പോയിരുന്ന ഫോൺ വിളി രാത്രിയും കഴിഞ്ഞ് അർദ്ധ രാത്രി വരെ പോയി. മാത്രമല്ല ചിലപ്പോൾ നോട്ടി സംസാരം വരെ വരുമായിരുന്നു. ആദ്യം ഉണ്ടായിരുന്ന ചമ്മലും മറ്റും ഒക്കെ കാല ക്രമേണ തേഞ്ഞു മാഞ്ഞു പോയിരുന്നു. ഇപ്പൊ രണ്ടാൾക്കും പരസ്പരം അടുത്ത് കണ്ടാ മതിയെന്നായി. അങ്ങനെ ഇരിക്കവേയാണ് മാമിയുടെ ഫോണ് വിളിക്കിടെ ഒരു ആശയം വന്നത്. ക്രിസ്മസ് ഒക്കെ വരുവല്ലേ.. ലക്ഷ്മിക്ക് ഒരു രണ്ട് ആഴ്ച ലീവ് ആണെന്ന്. അതു കൊണ്ട് അവളെ അങ്ങട്ട് കൊണ്ടുപോയിക്കൂടെ എന്ന്. പിന്നെ അതിന്റെ കാര്യങ്ങൾ റെഡി ആക്കുന്ന തിരക്കിലായിരുന്നു.ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. മാമനും മാമിയും അവളെ എയർപോർട്ടിൽ കൊണ്ട് വിടാം എന്നൊക്കെ തീരുമാനിച്ചു.