ലക്ഷ്മി 6 [Maathu]

Posted by

‘ആ… പ്രേതീക്ഷിച്ച ടേസ്റ്റ് ഒന്നും ഇല്ല ‘ ഒരു പുച്ഛ ഭാവത്തില്. കോഫി ഉണ്ടാക്കി കയ്യില് കൊണ്ട് കൊടുത്തതും പോരാ എന്നിട്ട് അതിനെ കുറ്റം പറയുന്നോ

‘എന്നാ ഇത്ര കഷ്ടപ്പെട്ട് കുടിക്കേണ്ട ‘

“ഹാ ഹ.. വെറുതെ പറഞ്ഞതാ കിച്ചൂട്ട. ടേസ്റ്റ് ഒക്കെ ഉണ്ട് ‘എന്താ ആ പല്ല് കാട്ടിയുള്ള ചിരി. പെട്ടന്നാണ് അവളെ ഭാവം മാറിയത്. അടുത്തേക്ക് ചാഞ്ഞുകൊണ്ട് തോളിന് ഒരു കടി. “ഹാ ….എന്റമ്മോ…. എന്താണ് നിനക്ക് വട്ടായോ ”

‘നീ ഇന്ന് സിഗററ്റ് വലിച്ചിരുന്നോ ‘

“ഇല്ല ”

ദാണ്ടേ പിന്നെയും കടി

“ആ… ഒന്ന് മാത്രം… ഇനി വലിക്കില്ല വിട്… എന്താണ് ഇത് യക്ഷി പല്ലോ. നോക്കെ കല്ലിച്ചു കിടക്കുന്നെ ”

‘വേദന ആവാൻ വേണ്ടി തന്നെയാ…എന്നോട് പറഞ്ഞതല്ലേ വലിക്കില്ല എന്ന് പിന്നെന്താ ‘

“ന്നാലും ഇത്ര വേണ്ടിയിരുന്നില്ല….. അല്ല എങ്ങനെ കണ്ടു പിടിച്ചു..”

‘ദാണ്ടേ സിഗേരറ്റിന്റെ ചാരം ‘ അവള് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കുമ്പോ അതാ കുറച്ച് ചാരം.. കാറ്റ് ചതിച്ചു ഗയ്‌സ്….

“ഇനി വലിച്ചാ ഇനിയും കടിക്കും നോക്കിക്കോ ”

‘ഇല്ലേ… നമ്മളിനി വലിക്കില്ലേ ‘ കടി കിട്ടിയ സ്ഥലത്ത് തടവി കൊണ്ട് പറഞ്ഞു.  മുന്നിലുള്ള പന്ത്രണ്ട് പല്ലിന്റെയും രൂപ രേഖ കൃത്യമായിട്ട് പതിഞ്ഞിട്ടുണ്ട്. എന്റെ വേദനജനകമായ മുഖഭാവം കണ്ടിട്ട് ആണെന്ന് തോന്നുന്നു. വയറിലൂടെ ചുറ്റിപ്പിടിച് അവളുടെ അധരങ്ങൾ കൊണ്ട് കടിച്ച ഭാഗത്ത് കൊണ്ട് പോയി ചുംബിച്ചു കൊണ്ടിരുന്നു. ഒടുക്കം ഞാൻ മതി എന്ന് പറഞ്ഞപ്പോഴാണ് നിറുത്തിയത്.

 

“അല്ല ഇങ്ങനെ ഇരുന്നാ മതിയോ… വാ കഴിക്കാൻ വല്ലതും ഉണ്ടാക്കാം ”

 

‘കിച്ചു എന്താ സാധാരണ ഉണ്ടാക്കുന്നത് അത് മതി എനിക്കും ‘

 

“അല്ല അപ്പൊ നീ ഉണ്ടാകില്ലേ ”

 

‘ഇല്ല… ഇന്ന് നീ തന്നെ ഉണ്ടാക്കണം ‘

 

“ഓക്കേ…. ന്നാലും പ്രതീക്ഷിച്ചു നീ എന്തേലും ഉണ്ടാക്കി തരുമെന്ന് ”

 

‘അതിന് ഇനിയും സമയം കിടക്കുന്നില്ലേ കിച്ചൂട്ടാ ‘

Leave a Reply

Your email address will not be published. Required fields are marked *