“എന്താ നോക്കി ഇരിക്കിണെ… വേഗം ഫ്രഷ് ആയിട്ട് വാ കിടക്കാം ”
‘ലക്ഷ്മി കിടന്നോ……’
“അപ്പൊ നീ കിടക്കുന്നില്ലേ ”
‘ആ… നീ ഉറങ്ങിക്കോ.. ഞാൻ ഫ്രഷ് ആയിട്ട് വരാ ‘
അത് കേൾക്കേണ്ട താമസം അവള് പുതപ്പ് കൊണ്ട് മൂടി പുതച് ഉറങ്ങി. ആറ് മണിക്കുള്ള അലാറവും ഓഫ് ചെയ്ത്. ബാൽകണിയിലേക്ക് നടന്നു. ചെറിയ കാറ്റ് വീശുന്നുണ്ട്. ലക്ഷ്മി വരുന്നോണ്ട് തന്നെ സിഗററ്റ് എടുത്ത് ചെടി ചട്ടിയുടെ ഇടയിൽ ഒളിപ്പിച്ചു വച്ചാര്ന്നു. അതിൽ നിന്ന് ഒന്നെടുത്തു വലിച്ചു. വല്ലപ്പോഴുമേ വലിക്കൂ.
“പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണ് ” അമ്മേടെ വായിൽ നിന്നാണ് ഇത് ആദ്യമായി കേൾക്കുന്നത്. കുട്ടിക്കാലത്ത് സ്ഥിരമായിട്ട് മീൻ കട്ട് കൊണ്ട് പോകുന്ന പൂച്ചയെ പിടിച്ചപ്പോഴാണ് അമ്മ പറഞ്ഞിരുന്നത്. അന്നതിന് ജീവിതത്തോട് ചേർത്തു വെയ്ക്കുമ്പോൾ വലിയ അർത്ഥ തലങ്ങൾ ഒന്നും ഇല്ലായിരുന്നു.
പക്ഷെ ഇന്നതിനെ ജീവിതത്തിന്റെ ഈടുകളിൽ ചേർത്തു നോക്കുമ്പോൾ മനസ്സിന് ഒരു പിടച്ചിലാണ്. ഇത്രയും കാലം അതില്ലാർന്നു.. ജീവിതത്തിലോട്ട് ലക്ഷ്മി വന്നു കയറിയപ്പോ തൊട്ട് തുടങ്ങിയതാണ്. പക്ഷെ അന്നത്തെ ആ ആക്‌സിഡന്റ് ഓർക്കുമ്പോ ഒന്നും എനിക്ക് തെറ്റായിട്ട് തോന്നുന്നില്ല.
ശോ… ചിന്തിച് ചിന്തിച് കാട് കയറി. തീരാറായ സിഗറേറ്റ് കുറ്റിയിൽ നിന്ന് അവസാനത്തെ ഒരു പഫും എടുത്ത് വിട്ട്. അതിനെ കെടുത്തിയിട്ട് തായോട്ടിട്ടു.
നേരെ ട്രേഡ് മില്ലിലേക്ക് കയറി ഓടാൻ തുടങ്ങി. കുറച്ചു നേരം അതിന്മേൽ ഓടിയിട്ട് ഇറങ്ങി.
കോഫി ഉണ്ടാകുമ്പോഴാണ് ഒരാള് പുറകിൽ നിന്ന് കെട്ടിപിടിക്കുന്നത്.
“വിട്…. വിട്.. മേലിൽ അപ്പടി വിയർപ്പാണ് ”
‘അതിനെന്താ’ അതും പറഞ് അവള് പുറത്ത് മുഖം അമർത്തി ശോസം വലിക്കുന്നു.
അതിനിടക്ക് കോഫി ഉണ്ടാക്കൽ പരിപാടി കഴിഞ്ഞിരുന്നു. ഒരു കപ്പിലേക്ക് കോഫി ഒഴിച്ച് അവൾക്ക് കൊടുത്തു.
“എന്നും വർക്ക് ഔട്ട് ചെയ്യുമോ ”
‘ഇവിടെ വന്നാല് സ്ഥിരമായിട്ട് ചെയ്യും…. വാ ബാൽകണിയിൽ ഇരിക്കാം ‘
അവളെ കയ്യും പിടിച് ബാൽകണിയിലെ ഊഞ്ഞാലിൽ കൊണ്ട് പോയി ഇരുത്തി. “കോഫി എങ്ങനെ ഉണ്ട് “