‘എന്തിനാ മാമ പോലീസ് വന്നേ ‘
“എനിക്കറിയില്ല വിദ്യ കുട്ട്യേ ”
ഞാൻ അവരെയും കൂട്ടി ഒരു കൂൾബാറിൽ കയറി. മൂന്നുപേർക്കും ഐസ്ക്രീംമും ഓർഡർ ചെയ്ത് അവിടെ ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോ അതാ ഓർഡർ ചെയ്താ ഫുഡ് വന്നു. നിവിയുടെ ഐസ്ക്രീംമിലെ അധികവും ഞാൻ തന്നെ തിന്നേണ്ടി വന്നു. അങ്ങനെ ബില്ലും പേ ചെയ്ത് അവിടെന്ന് നേരെ വീട്ടിലോട്ട് വിട്ടു.വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു ലക്ഷ്മിയും മാമിയും വീട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.വെപ്രാളപെട്ടുള്ള നിലപാണെന്ന് അവരുടെ മുഖഭാവം വിളിച് പറയുന്നുണ്ട്.ഞാൻ ബൈക്ക് നിറുത്തി വിദ്യായെയും നിവിയും ഇറക്കി വീട്ടിനുള്ളിലേക്ക് നടന്നു.
“ടാ… നിന്നെ അന്നെഷിച്ചു കുറച്ചു പോലീസുകാർ വന്നിരുന്നു.എന്തേലും പ്രശ്നം ഉണ്ടോ ”
പ്രതീക്ഷിച്ച പോലെ തന്നെ മാമിയുടെ അടുത്ത് നിന്ന് ചോദ്യം വീണു.
‘ഞാൻ എന്ത് പ്രശ്നം ഉണ്ടാക്കാനാണ്. ഞാൻ അവരെ കണ്ടിരുന്നു. കവലയിൽ വച്ച്. വെറുതെ കുശലം ചോദിച്ചു… അത്രേയുള്ളൂ.’
“പക്ഷെ ഞങ്ങളോട് നീ ഇന്നലെ എവിടെ ആയിരുന്നു, കുറച്ച് ദിവസം മുന്നേ എവിടെ ആയിരുന്നു എന്നൊക്കെ ആണല്ലോ ചോദിച്ചേ ”
‘എന്നോടും അതൊക്കെ തന്നെയാണ് ചോദിച്ചേ. പിന്നെ അന്നത്തെ ആക്സിഡന്റിനെ പറ്റിയും…’
“മ്മ്……അല്ല നീ ബാഗ് പാക്ക് ചെയ്യണില്ലേ “അന്നത്തെ ആക്സിഡന്റിനെ കുറിച് പറഞ്ഞു എന്നെ വിഷമിപ്പിക്കണ്ട എന്ന് വച്ചിട്ടാവും മാമി വേഗം വിഷയം മാറ്റി
‘ആ ചെയ്യണം ‘
ഇതിന്റെ ഇടക്ക് ലക്ഷ്മിയുടെ ചോദ്യങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല.ഞാൻ നേരെ റൂമിലോട്ട് പോയി.
ബാഗ് എടുത്തു ബെഡിലേക്കിട്ടു. അലമാരയിൽ നിന്ന് ഡ്രസ്സ് എടുത്ത് മടക്കി ബാഗിൽ വച്ചോണ്ടിരിന്നു. കുറച്ച് കഴിഞ്ഞപ്പോ അതാ വാതിൽ തള്ളി തുറന്ന് ലക്ഷ്മി വരുന്നത്. എന്നേ ഒന്ന് നോക്കിയിട്ട് ആ വാതിൽ ലോക്ക് ചെയ്ത് എന്റെ അടുത്ത് വന്നു.അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആയിരുന്നെന്ന് തോന്നുന്നു. സ്വല്പം വിയർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവള് വന്നപ്പോൾ തന്നെ ഒരു പ്രേത്യേക ഗന്ധം അവിടെ അനുഭവപ്പെടാൻ തുടങ്ങി.നല്ല പരിമളം പടർത്തുന്ന മണം. മുൻപ് ബീച്ചിൽ വച്ച് മഴ പെഴുതപ്പോൾ ഓടി കറിനുള്ളിൽ കയറിയപ്പോ അനുപവപെട്ട അതെ ഗന്ധം.