ലക്ഷ്മി 5 [Maathu]

Posted by

ഫുഡ്‌ കഴിച്ചോ എന്നാണ് റിപ്ലേ.

അപ്പൊ തന്നെ പൊതി എടുത്ത് പാത്രത്തിലേക്ക് തട്ടി. അതിന്റെ ഒരു ഫോട്ടോ അങ്ങട് അയച് കൊടുത്തു.

അതിന് വായെന്ന് വെള്ളം ഒലിക്കുന്ന ഇമോജി തിരിച്ചു തന്നു. കൂടെ ഫുഡ്‌ കഴിച്ചിട്ട് വിളി എന്നും. അങ്ങനെ ചൂടുള്ള ഹൈദരാബാദ് ബിരിയാണി തിന്നുന്നതിലേക്ക് ഫുൾ കോൺസെൻട്രേഷൻ കൊടുത്തു.അതിന് ഒരു തീരുമാനമാക്കി നേരെ ബെഡിൽ പോയി കിടന്നു. ലക്ഷ്മിയെ വിളിച്ചു. കാര്യമായിട്ട് ഒന്നും പറയാനില്ലാത്തത് കൊണ്ട് വെറുതെ അതും ഇതും സംസാരിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയി….

 

 



രാവിലെ 6.30 ക്കുള്ള അലാറത്തിന്റെ ‘ട്രർ ട്രർ എന്നുള്ള നിർത്തതെ ഉള്ള ശബ്ദ അടമ്പടികളോടെ ആണ് ഉറക്കമുണർന്നത്. കയ്യെത്തിച്ച് അത് ഓഫാക്കി നേരെ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. വാതിൽ തുറന്ന് പുറത്ത് കൊണ്ട് വച്ച പാക്കേറ്റ് പാല് എടുത്ത് തിരിച്ചു നേരെ അടുക്കളയിലോട്ട് തിരിച്ചു. അതും ചൂടാക്കി ഒരു ഓംലറ്റും കഴിച് നേരെ ബാൽകാണിയിൽ ഉള്ള ട്രഡ് മില്ലിൽ കയറി ഒരു 5 കിലോമീറ്റർ ഓടി.

 

എട്ട് മണിക്ക് അതിന്മേൽ ഉള്ള കസർത്തു നിർത്തി പോയി കുളിച്ചു. പിന്നെ ബ്രേക്ക്‌ ഫാസ്റ്റിനുള്ള തയ്യാറെടുപ്പാണ്. വലുതായിട്ട് ഒന്നും ഇല്ല. ഓഡ്സ് അതാണ് ബെസ്റ്റ്. കൂടെ വാടിയ റോബാസ്റ്റും. അതും കഴിച്ചിരുന്നു. അപ്പൊ അതാ നമ്മുടെ ലച്ചു വിളിക്കുന്നു

 

“ഹലോ ”

‘ഹാ.. എവിടെ എണീറ്റോ ‘

 

“ആ.. ഞാൻ ഒക്കെ നേരത്തെ എണീക്കും ”

 

‘എന്നിട്ട് ഇവിടെ മൂട്ടിൽ വെയിലടിക്കുന്നത് വരെ കിടക്കുമല്ലോ ‘

 

“അത് നാട്ടിലല്ലേ… ”

 

‘മ്മ്.. ദൈവത്തിനറിയാം….പിന്നെന്താ ഫുഡ്‌ കഴിച്ചോ ‘

 

“ആ “ആ സംഭാഷണം അങ്ങനെ മുന്നോട്ട് പോയി.അവൾക് കോളേജ് പോകാൻ ടൈം ആയപ്പോ ഞങ്ങളെ സംഭാഷണം അവിടെ നിറുത്തി. അവസാനം ഒരു ഉമ്മയും കൊടുത്ത്.

 

                         തുടരും……  

Leave a Reply

Your email address will not be published. Required fields are marked *