“എപ്പോ വന്തേ ”
‘ഇപ്പൊ താ വന്തേ ‘
“ഊരില് എപ്പടി ഇരിക്ക്.. എല്ലാർക്കും സൗഖ്യമാ ”
‘ആമ… നല്ലതാ ഇറുക്ക്…ഇങ്ക എന്ന പാർട്ടിയ ‘
“ആമ.. ചിന്ന പാർട്ടി. ഇവള്ടെ ബർത്തഡേ ധാ ”
‘അപ്പടിയ… ഹാപ്പി ബർത്ത് ഡേ അക്ക ‘പുള്ളിയുടെ സൈഡിലായി നിക്കുന്ന ചേച്ചിയോട് പറഞ്ഞു.
“താങ്ക്സ് ”
‘എനക്ക് ട്രീറ്റ് ഇല്ലയെ ‘
“ഇരിക്ക് തമ്പി വാങ്കെ…. അന്ത കേക്ക് എടുത്ത് കൊടുങ്കെ ”
അവര് എനിക്ക് മുറിച് വച്ച കേക്കെടുത്ത് തന്നു
“എന്ന കേരള സ്പെഷ്യൽ കൊണ്ട് വരലേയ “നാട്ടിൽ പോയി വരുമ്പോ ഇടക്ക് എന്തേലും കൊണ്ട് വരും. അത് ഇവർക്കൊ അല്ലെങ്കിൽ എന്റെ അയൽവാസികളായ മറ്റു പേർക്കോ കൊടുക്കുകയാണ് പതിവ്. ആ ഒരു ഇത് വച്ച് പുള്ളി പറഞ്ഞതാണ്.
‘ഇറുക്ക് ഇറുക്ക് ”
ഞാൻ മാമൻ വാങ്ങിയ ചിപ്സും നല്ല കോഴിക്കോടൻ കറുത്ത അലുവയും അടങ്ങിയുട്ടുള്ള പൊതി അവർക്ക് നേരെ നീട്ടി.
“ഉനക്ക് ഇരിക്ക ”
‘ബാഗില് ഇറുക്ക്…. ശെരി അണ്ണാ പോയി തൂങ്കണം. റൊമ്പ tired ആച്ച് ‘
“ശെരി തമ്പി .. ഗുഡ് നൈറ്റ് ”
‘ഗുഡ് നൈറ്റ് ‘അങ്ങനെ ആ സംഭാഷണത്തിന് തിരശീല ഇട്ടുകൊണ്ട് നേരെ റൂമിലേക്ക് കയറി.പോയി ഒരു കുളി പാസാക്കി. മൊബൈലെടുത്തു ലക്ഷ്മിക്ക് റൂമിൽ എത്തി എന്ന് മെസ്സേജ് ഇട്ടു. അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങുന്നത്. ഡെലിവറി ബോയ് ആയിരിക്കും.വാതിൽ തുറന്നു. ചുവപ്പ് ഷർട്ടും ഒരു വട്ട ഹെൽമറ്റും പുറകിൽ ബോക്സ് പോലെയുള്ള ബാഗും. കണ്ടാൽ എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുക്കൻ.
“സർ ഫുഡ് ”
‘താങ്ക്സ് ‘
അതും വാങ്ങി വാതിലടച്ചു നേരെ ശാപ്പാട് കാര്യങ്ങലിലേക് തിരിഞ്ഞു. ആ കവർ അങ്ങ് തുറന്നു. നല്ല ചൂടോട് കൂടിയ ഹൈദരാബാദ് ബിരിയാണി.സാധാരണ രാത്രി ലൈറ്റ് ആയിട്ട് വല്ലാതെ കഴിക്കു. പക്ഷെ ഇന്ന് ഒരു പൂതി ബിരിയാണി കഴിക്കാൻ.ഫോണെടുത്തു നോക്കി. നേരത്തെ അയച മെസ്സേജിന് ലക്ഷ്മിയുടെ റിപ്ലൈ വന്നുകിടപ്പുണ്ടായിരുന്നു. അവളെ പ്രൊഫൈൽ ഫോട്ടോ മാളിൽ പോയപ്പോ എടുത്ത ഫോട്ടോ ആയിരുന്നു.