ലക്ഷ്മി 5 [Maathu]

Posted by

എന്റെ വിളിയും പ്രതീഷിച്ചു ഇരിക്കായിരുന്നെന്ന് തോന്നുന്നു ഒറ്റ റിങ്ങിൽ ഫോണെടുത്തു.

 

“ഹലോ ”

 

‘മ്മ് ‘

 

“എവിടെ വീട്ടിലെത്തിലെ ”

 

‘മ്മ്.. കിച്ചു എത്തിയോ ‘

 

“ആ.. എന്താണ് ശബ്ദത്തിന് പേവർ പോരല്ലോ ലക്ഷ്മി ”

 

‘മ്മ്… യാത്ര എങ്ങനെ ഉണ്ടായിരുന്നു ‘

 

“ഉസാറായിരുന്നു….”

 

‘നാളെ ഡ്യൂട്ടി ഉണ്ടോ ‘

 

“മ്മ്..1. മണിക്ക് ”

 

‘ഉച്ചക്കോ ‘

 

“അല്ല രാത്രി ”

 

‘എപ്പോഴാ തീരാ ‘

 

“രാവിലെ 8 മണിക്ക്… നിനക്ക് നാളെ കോളേജില്ലേ ”

 

‘ആ.. പോണം….. ഫുഡ്‌ കഴിച്ചോ ‘

 

“ഇല്ല.. ഞാൻ എയർപോർട്ടിൽ നിന്ന് ഇറങ്ങിയിട്ടേ ഉള്ളു ‘

 

‘അയ്യോ.. ന്നാ പോയി ഫുഡ്‌ കഴിച് റൂമിക്ക് പൊക്കോ ഞാൻ വെക്കാ ‘

 

“ആ ന്നാ ശെരി ”

 

‘മ്മ്..

 

“ശെരി ബായ് ”

 

‘ബായ് ‘

 

അങ്ങനെ ഫോണ് ചെവിയിൽ നിന്നും എടുത്ത് പോക്കട്ടിലിട്ടു. മുന്നിൽ കണ്ട ടാക്സിയിൽ കയറി നേരെ റൂമിലോട്ട് വിട്ടു. ഒരു 25മിനിറ്റ് സമയം കൊണ്ട് ഫ്ലാറ്റിന്റെ മുന്നിൽ എത്തി. അയാൾക് പൈസ പേ ചെയ്തിട്ട് നേരെ ലിഫ്റ്റിനു നേരെ നടന്നു.4 നമ്പറും ഞെക്കി അതിന്റെ ചുമരിൽ ചാരി നിന്നു. അപ്പോഴാണ് ഫുഡിന്റെ ഓർമ വന്നത്. ഫോണെടുത്തു സോമേറ്റോയിൽ ഫുഡും ഓർഡർ ചെയ്തു.4 ഫ്ലോറിൽ എത്തി എന്നറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങിയപ്പോ വാതിലിനടുത്തേക്ക് നടന്നു.ഇരു വശത്തേക്കും തുറന്ന വാതിലിനുള്ളിലൂടെ പുറത്തേക്ക് കടന്നു വലതു വശത്തേക് നടന്നു.ബാഗിൽ നിന്നും ചാവി എടുത്ത് ഡോർ തുറക്കുന്നതിന്റെ ഇടയിൽ ആണ് ഓപ്പോസിറ്റുള്ള റൂമിൽ നിന്നും കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും പോകുന്നത്. ചെറിയ ഒരു പാർട്ടി ആണെന്ന് തോന്നുന്നു.

 

“കാർത്തിക് ”

 

ആ റൂമിലുള്ള ആളാണ്. ചെറുപ്പക്കാരനാണ്.ഒരു 27 അല്ലെങ്കിൽ 28 വയസ്സ് കാണും. പേര് സുജിൻ അയാളെ ഭാര്യ വൈദേഗിയും . തമിഴൻമാരാണ്. ഇവിടെ ഒരു ഐ ടി കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. എനിക്ക് തമിഴ് അറിയുന്നത് കൊണ്ട് ഇവരോട് സംസാരിച്ചിരിക്കാറുണ്ട്. ഒന്ന് രണ്ട് വട്ടം ഇവരുടെ പാർട്ടിയിൽ പങ്കെടുത്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *