“എന്നാ ശെരി പോയിട്ടു വരാ..”
എന്നിട്ട് അങ്ങട് കെട്ടി പിടിച്ചു. ഇവള് എന്നെ അള്ളി പിടിച്ചിരിക്കാണെന്ന് തോന്നി. കുറച്ച് നേരം കഴിഞ്ഞിട്ടും വിടുന്നില്ല. അവസാനം അവളെ വേർപെടുത്തി രണ്ട് ഉമ്മയും കൊടുത്ത് ഉള്ളിലേക്ക് നടക്കാൻ തുടങ്ങി. അവിടെ നിൽക്കുന്ന ഉന്ധ്യോഗസ്ഥന് id കാർഡ് കാണിച്ചിട്ട് വെറുതെ ഒരു ടാറ്റാ കൊടുക്കാൻ തിരിഞ്ഞ് നോക്കിയപ്പോഴാണ് ലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന മാമിയെ കാണുന്നത്. ഇവള് കരഞ്ഞോ.. അങ്ങനെ ചെക്കിങ് എല്ലാം കഴിഞ്ഞ് നേരെ അവിടെ ഇരുന്നു. ഫ്ലൈറ്റിന് ഇനിയും 1.30 മണിക്കൂർ സമയമുണ്ട്. കുറച്ച് നേരം ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് നമ്മളെ ചെങ്ങായ് കവിന്റെ വിളി വരുന്നത്. അവനോട് സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല.ഫ്ലൈറ്റിനുള്ള അറിയിപ്പ് വന്നപ്പോ നേരെ
അങ്ങട് നടുന്നു.
വിൻഡോ സീറ്റിലിരുന്നു കൊണ്ട് പുറത്തേക്ക് അങ്ങനെ നോക്കി ഇരുന്നു. ഇനിയും ഒരു മണിക്കൂർ ഉണ്ട്. എന്താ എന്ന് അറിയില്ല പതിവില്ലാതെ എന്തോ ഒന്ന് നാട്ടിൽ ഇട്ടേച്ചു പോവുന്ന മാതിരി. ആ നിമിഷം മനസ്സിലൂടെ വന്നു കൊണ്ടിരുന്നത് ലക്ഷ്മിയുടെ മുഖമാണ്..ഒതുങ്ങി കൂടിയ പ്രകൃതം ആയത് കൊണ്ട് തന്നെ അടുത്തിരിക്കുന്ന ആളെ പരിചയപെടാൻ
ശ്രേമിച്ചില്ല… കേറിയപ്പോ തൊട്ടുള്ള പുറത്തേക്ക് നോക്കിയിരിപ്പ് അവിടെ എത്തുന്ന വരെ തുടർന്നു. അങ്ങനെ അവിടെ എത്തി..അതിനുള്ളിലെ പരിശോധനകൾ കഴിഞ്ഞ് നേരെ പുറത്തോട്ട് നടന്നു. ഫോണെടുത്തു നോക്കി. ഒൻപതു മണി. എത്തിയെന്നു അറിയിക്കാൻ മാമിക്ക് ഫോണ് ചെയ്തു.
“എന്താടാ എത്തിയോ ”
‘ആ.. പുറത്തേക്ക് ഇറങ്ങി.. ‘
“എന്തേലും പ്രശനം ഒന്നും ഇല്ലായിരുന്നല്ലോ ”
‘ഇല്ല ‘
“മ്മ്.. പിന്നെ ലച്ചൂന് വിളിച്ചു പറഞ്ഞോ ”
‘ഇല്ല ‘
“വേഗം വിളിച് പറഞ്ഞേക്ക്…നീ പോയിട്ട് ആകെ മൂഡ് ഓഫ് ആയിരുന്നു ”
‘ആ.. ഞാൻ വിളിച്ചോളാം.. മാമോനോട് പറഞ്ഞോളുണ്ടു ‘
“ആ..”
‘ന്നാ.. ശെരി പിന്നെ വിളിക്കാം ‘
“മ്മ്.. ”
അടുത്ത കാൾ വേഗം ലക്ഷ്മിയെ വിളിച്ചു.