അവൾ പോയി കഴിഞ്ഞ് ഞാന്‍ അവിടെ കിളി പോയി ഇരിക്കുമ്പോള്‍ ആണ്, എന്റെ കട്ട അനഘ വരുന്നത്.
അവൾ വന്ന് എന്റെ ബുള്ളറ്റിന്റെ പുറകില്‍ സീറ്റില്‍ ഇരിക്കുകയും എന്റെ തോളില്‍ തല വെച്ച് എന്നോട് ചോദിക്കുകയും ചെയതു.
“എന്നിട്ട് നീ അമൃതയോട് എന്താടാ പറഞ്ഞെ എന്ന്.”
“ഒന്നും പറഞ്ഞില്ലടി.”
പെട്ടന്ന് ഞാന്‍ ഒന്ന് ഞെട്ടി.
“അല്ല ഇത് ഇപ്പൊ നീ എങ്ങനെ അറിഞ്ഞു. ”
അവൾ ഒന്ന് പൊട്ടി ചിരിച്ചിട്ട് പറഞ്ഞു “ഇതിപ്പോ കോളേജില്‍ നീ മത്രമേ അറിയാൻ ബാക്കി ഉണ്ടായിരുന്നുള്ളു”
ഞാനും ഒന്ന് ചിരിച്ചു.
അപ്പോൾ ആണ് ലോങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. ഞാനും അനഘയും ക്ലാസില്‍ കയറി ലാസ്റ്റ് ബെഞ്ച് ലക്ഷ്യമാക്കി നടക്കുമ്പോ അവിടെനിന്നും ഒക്കെ ഓരോ ചിരിയും മൂളലും കളിയാക്കലും എല്ലാം കേട്ടിരുന്നു.
അങ്ങനെ ഓരോരുത്തരും എന്നെയും അമൃതയെയും മാറി മാറി നോക്കാനും ചിരിക്കാനും ഒക്കെ തുടങ്ങി. അവൾ ആണെങ്കില്‍ ആകെ നാണിച്ച് ചുവന്ന് ഇരിക്കുകയാണ്.
ഞാൻ അനഘയോട് ചോദിച്ചു.
“ഞാന്‍ ഇപ്പൊ എന്താ അമൃതയോട് പറയണ്ടേ”
“അനക്ക് ഇഷ്ടം ആണെങ്കിൽ കണ്ണും പൂട്ടി പറയ്, ഇഷ്ടം ആണ് എന്ന്. അല്ലെങ്കി പിന്നെ വേറെ വല്ലവനും കൊതി കൊണ്ട് പോകും”
ഞാനും അത് ചിന്തിക്കാന്‍ നിന്നില്ല പിന്നീട്, അവളോട് രണ്ട് ദിവസം കഴിഞ്ഞ് എനിക്കും അവളോട് ഇഷ്ടം ആണ് എന്ന് പറഞ്ഞു.
അങ്ങനെ വളരെ നല്ല രീതിയില്‍ ഞങ്ങളുടെ പ്രേമം മുന്നോട്ട് പൂക്കുമ്പോള്‍ ആണ് ഹോളി കടന്ന് വരുന്നത്. ഹോളി പരിപാടികൾ ഒക്കെ തകൃതിയായി നടക്കുമ്പോൾ തുള്ളി തുള്ളി കളർ ഒക്കെ ആയി ഞാന്‍ ആകെ സൈഡ് ആയി ഇരിക്കുമ്പോള്‍ അമൃത എന്റെ അടുത്ത് വന്നു എന്നിട്ട് അവൾ എന്നോട് ചോദിച്ചു.
“നമുക്ക് ഒന്ന് നടന്നു വന്നാലോ എന്ന്”
ഞങ്ങള്‍ക്ക് ഇടയില്‍ ആർക്കെങ്കിലും കിസ്സ് അടിക്കാന്‍ തോനുന്നു നേരത്തെ കോഡ് ആണ് അത്. ഞാനും അവളും എല്ലായിടത്തും പോയി നോക്കി. അവിടെ എല്ലാം ആളുകള്‍ ആയിരുന്നു. അപ്പൊ അവൾ പറഞ്ഞു ടോപ്പില്‍ പോവാം എന്ന്. ഞാനും അത് ശെരി വെച്ച് മുകളിലേക്ക് നടന്നു.