വീടിന്റെ ഫ്രോന്റിൽ വണ്ടി ചവിട്ടി ചേച്ചിയെ ഇറക്കി..
“വീട്ടിൽ ആരേലും ചോദിച്ചാൽ ബസ് സ്റ്റോപ്പിൽ വച്ചു കണ്ടു, ലിഫ്റ്റ് തന്നത് എന്ന് പറഞ്ഞാൽ മതി…”
ചേച്ചി വണ്ടിയുടെ വിൻടോ സൈഡിൽ കുനിഞ്ഞു നിന്നു കൊണ്ടു “ഇനി അങ്ങനെ പറഞ്ഞെ അല്ലെ പറ്റു..”
ചിരിച്ചു കൊണ്ടു ടാറ്റാ പറഞ്ഞു… ചുണ്ടു കൊണ്ട് ഉമ്മ വയ്ക്കുന്ന രീതിയിൽ കാണിച്ചു ചേച്ചി പോയി…
ഞാൻ വണ്ടി അമ്മാവന്റെ വീടിനു പുറത്ത് ഇട്ടു അകത്തേക്ക് കയറി.. അലോഷിയുടെ വണ്ടിയും അവിടെ കിടക്കുന്നത് ശ്രെധിച്ചു…
അലോഷിയുടെ വണ്ടി കണ്ടപ്പോൾ ദീപ്തി ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയി വന്നിട്ട് ഉണ്ട് എന്ന് മനസിലായി…
ഞാൻ വീടിനു ഉള്ളിൽ കയറി, വിചാരിച്ചതു പോലെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നവർ എല്ലാം ഉണ്ട്… ദീപ്തി റൂമിൽ ഉണ്ട് റസ്റ്റ് എടുക്കുക ആണെന്നു അലോഷി എന്നോട് പറഞ്ഞു…
അകത്തു കയറി ചുറ്റി പറ്റി കറങ്ങി നടന്നു.. ചായയും കുടിച്ചു ഇരുന്നപ്പോൾ ആയിരുന്നു അമ്മ പറഞ്ഞത് 2 ദിവസം കൂടി കഴിഞ്ഞാൽ ഇവിടത്തെ പ്രാർത്ഥന കാര്യങ്ങൾ കഴിയും അത് കഴിഞ്ഞു വീട്ടിൽ പോകാം എന്ന്…
ഞാനും അത് സമ്മതിച്ചു..
പക്ഷെ എന്റെ ചിന്തകൾ അപ്പോഴും മരിയയിൽ ആയിരുന്നു.. അവളുടെ കൂടെ ഉണ്ടായിരുന്നവൻ ആരായിരുന്നു എന്നുള്ളത്… അത് എങ്ങനെ എങ്കിലും കണ്ടു പിടിച്ചേ പറ്റു…
അത് എങ്ങനെ അറിയാൻ ആണ് എന്ന് ചിന്തിച്ചപ്പോൾ ആണ്, ഹോട്ടൽ റെക്കോർഡ്സിൽ അവന്റെ ഡീറ്റെയിൽസ് ഉണ്ടാകുമല്ലോ എന്നാ കാര്യം കത്തിയത്…
ഇനി ഇപ്പോൾ ഹോട്ടൽ ഡീറ്റെയിൽസ് ൽ ഉണ്ടെങ്കിൽ അത് എങ്ങനെ എനിക്ക് കിട്ടും ഹോട്ടൽ ജീവനക്കാർ പോയി ചോദിച്ച ഉടനെ തരാൻ ഞാൻ ആരു ഹോട്ടൽ മുതലാളിയൊ…
മരിയയും അവനും ഇടയ്ക്കിടെ അവടെ വരുന്നുണ്ടോ?? അതോ ഇന്ന് ആദ്യം ആയി ആണോ?? ഈ ബന്ധം എപ്പോൾ ഉള്ളത് ആണ്??
മരിയയുടെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ പ്രാന്തനെ പോലെ സഞ്ചരിക്കാൻ തീരുമാനിച്ചു…