നഗ്നസത്യം 4
Nagnasathyam Part 4 | Author : Lee Child | Previous Part
തോമസ് ഒന്ന് മിണ്ടാതിരുന്നു.. പിന്നെ..
മോറിസ് minor.. ഈ കാലത്ത് അധികമൊന്നും കാണാത്ത ഒരു വണ്ടിയാ.. പക്ഷേ…ആ.. ഇപ്പൊ ഓർമ വന്നു…
അജിത്തും ഞാനും അവരുടെ മുഖത്തേക്ക് നോക്കി…
തോമസ് :ഇന്നലെ ഒരാവശ്യത്തിനായി ഞാൻ ഓക്സ് ബോ തടകത്തിന്റെ ഭാഗത്തു പോയായിരുന്നു…അപ്പോൾ ഈ വണ്ടി കണ്ടായിരുന്നു…അതിന് നമ്പർ പ്ലേറ്റില്ലായിരുന്നു..
ഞാൻ : ആരാ വണ്ടി ഓടിച്ചത്?
തോമസ് : അത് ഞാൻ കണ്ടില്ല.. പക്ഷെ ബാക്കിസീറ്റിൽ ഒരു മെറൂൺ ഡ്രെസ്സിട്ട സ്ത്രി ഉണ്ടായിരുന്നു…
ഹു….
ഞാൻ ഒന്നു നിശ്വസിചിച്ചു…
ഞാൻ എന്റെ കൈയിലെ നിത്യയുടെ ഫോട്ടോ കാണിച്ചു…
ദാ, ഇവരെയാണോ കണ്ടത്?
തോമസ് ആ ഫോട്ടോലേക്ക് കുറച്ച് നേരം നോക്കി നിന്നു എന്നിട്ട് പറഞ്ഞു…
അത്ര ഉറപ്പിച്ച് പറയാൻ പറ്റില്ല…കാർ നല്ല വേഗതയിലായിരുന്നു.. അത് കൊണ്ട്…
ഉം.. താങ്ക്സ് ചേട്ടാ, പിന്നെ എപ്പോഴെങ്കിലും കാണാം..അജിത്.. വാ പണിയുണ്ട്…
അജിത് : ശെരി തോമാച്ചാ, പിന്നെ…
അയാൾ അവിടെ നിന്ന് നടന്നു പോയപ്പോൾ അജിത്..
എന്താടാ കാര്യം?
ഞാൻ : ഓക്സ് ബോ താടാകത്തിലേക്കുള്ള വഴി അറിയാമോ?..
അജിത് : കാറില്ലാതെ പറ്റില്ല…കുറച്ചു ദൂരമുണ്ട്…
ഞാൻ : കുഴപ്പമില്ല വേഗം പോവാം, സമയം തീരെയില്ല
അജിത് : എനിക്ക് ഒന്നും മനസിലാവുന്നില്ല.. നീ എന്തിനാ ആ കാർ അന്വേഷിച്ചു…
ഞാൻ : എടാ, ഇന്നലെ നിത്യയെ കാണാതെ പോയപ്പോൾ ഞാനും സാനിയായും ആ ബംഗ്ലാവിനു പിന്നിലെ കാട്ടിൽ പോയായിരുന്നു.. അപ്പോൾ ഈ കാറിന്റെ ടയർ മാർക്ക് കിട്ടിയായിരുന്നു.. സാനിയ ഇന്ന് കാറിനെ കുറിച്ച് വിവരം എന്നോട് പറഞ്ഞായിരുന്നു…
അജിത് കുറച്ചു നേരത്തേക്ക് മിണ്ടാതിരുന്നു…
പിന്നെ പറഞ്ഞു..
വാ പോവാം..
പെട്ടന്ന് ഒരു കാര്യം എന്റെ മനസ്സിൽ ഓർമ വന്നു…