നഗ്നസത്യം 4 [Lee child]

Posted by

അജിത് ഒന്നും മിണ്ടിയില്ല…

ഞാനും സാനിയയും മെല്ലെ റോഡിലേക്കി നടന്നു…

ആ കാർ പോയ ഭാഗത്തേക്ക്…ഓക്സ് ബോ താടാകത്തിലേക്ക്…

ഞാൻ കുറച്ചു നേരം മിണ്ടാതിരുന്നിട്ടാവണം സാനിയ മൗനം മുറിച്ചു…

എന്താ ആലോചിക്കുന്നേ?

ഞാൻ : ഒന്നുമില്ല..

പിന്നെ വീണ്ടും മൗനം…

ഒടുവിൽ ഞാൻ :നീ എന്തിനാണ് പോലീസിന്റെ ജോലി തിരഞ്ഞെടുത്തത്?

സാനിയ എന്നെ ഒന്ന് നോക്കി..

ഞാൻ :സോറി, തനിക്ക് വേണമെങ്കിൽ ഷെയർ ചെയ്യാം…

സാനിയ : ഞാൻ താമസിച്ചത് പണ്ട് കേരളത്തിലായിരുന്നു.. എന്റെ അച്ഛൻ ക്രിസ്ത്യൻ ജേക്കബ് ആയിരുന്നു…അമ്മ ഉഷ ഹിന്ദുവും…പ്രണയവിവാഹമായതു കൊണ്ട് രണ്ട് വീട്ടുകാരും അവരെ കൈയൊഴിഞ്ഞു.. പിന്നെ അവർ അവിടെ നിന്ന് നാട് വിട്ടു ഇവിടെ താമസമാക്കി.. കൈയിലുള്ള എല്ലാം കൊണ്ട് അച്ഛൻ ഗാരേജ് തുടങ്ങി…പിന്നെ കുറച്ചു സ്ഥലവും വാങ്ങി…പിന്നെ ഞാൻ വന്നു…

10 വയസായപ്പോൾ അമ്മ പോയി…അച്ഛൻ പിന്നെ ഒരു കല്യാണം കഴിച്ചില്ല…പിന്നെ 21ആം വയസ്സിൽ അച്ഛനും…സ്വത്തുക്കൾ മുഴുവൻ എന്റെ പേരിലായിരുന്നു…പിന്നെ എനിക്കു ഈ നാട് വളരെ ഇഷ്ടമായത് കൊണ്ട് ഇവിടം വിട്ടു പോവാൻ തോന്നുന്നില്ല…അത് കൊണ്ട് ഇവിടെ തന്നെ വല്ല ജോലിയും ചെയ്തു ജീവിക്കാൻ തീരുമാനിച്ചു.. പിന്നെ പോലീസ് ജോലി ഒരു പ്രത്യേക ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഇത് തിരഞ്ഞെടുത്തു…

അവൾ പറഞ്ഞു നിർത്തി…

പിന്നെ അവൾ എന്നെ നോക്കി പറഞ്ഞു..

താൻ എന്റെ കൂടെയിരിക്കുന്നത് വളരെ ആശ്വാസമാണ്…എനിക്കു ആരെല്ലാമോ ഉള്ളത് പോലെ…ഇനിയും ജീവിക്കാൻ….

ഞാൻ പെട്ടന്ന് അവളുടെ വാ പൊത്തി…

സ്സ്…

അവൾ മെല്ലെ എന്റെ കൈ താഴ്ത്തി..

എന്താ?..

ഞാൻ : അവിടെ എന്തോ ഉണ്ട്‌..ഒരു വീടാണെന്ന് തോന്നുന്നു..സാനിയ തോക്കില്ലേ?

സാനിയ : ഉം…

നമ്മളെ ഇരുട്ടിന്റെ സഹായത്തോടെ മെല്ലെ അങ്ങോട്ട് നടന്നു..

സാനിയ അവളുടെ തോക്ക് തയ്യാറാക്കി വച്ചു..

അത് ഒരു പഴയ ഷെഡ്ടായിരുന്നു..അത്യാവശ്യം പഴക്കം ചെന്നത്…

ഞാൻ ആ മരവാതിൽ പരിശോധിച്ചു.. കുറച്ചൊക്കെ ചിതലരിച്ചിട്ടുണ്ട്…ഒരു ചവിട്ടിനു തുറക്കാൻ പറ്റും.. സാനിയ ചവിട്ടാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു.. ഒരു വാണിംഗ് എന്ന രീതിയിൽ…അവളോട്‌ അവിടെ നിൽക്കാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *