അതൊന്നും അമ്മച്ചി കാണാതിരിക്കാൻ അവൾ ശ്രമിച്ചു. അത് കണ്ട് വിങ്ങുന്ന മനസ്സോടെയാണ് ഞാൻ തിരികെ പോവുക.
“”സുഖമില്ലാത്ത ഇവളെയും കൊണ്ട് അമ്മച്ചി എന്തിനാ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത്, നമ്മുക്കെല്ലാവര്ക്കും കൂടി അങ്ങ് ഹൈദരാബാദിൽ പോയി താമസിക്കാം.
എനിക്ക് കമ്പനി വക നല്ല സൌകര്യമുള്ള ക്വാർട്ടേസ് ഉണ്ടല്ലോ… അവൾക്ക് സുഖമായതിനു ശേഷം ഇങ്ങോട്ട് തിരികെ വരാല്ലോ…?””
“”ഞാൻ മരിക്കുന്നിടം വരെ ഈ വീട് വിട്ടെങ്ങും പോകില്ല… അങ്ങിനെ മനസ്സുള്ളവർ മാത്രം ഈ വീട്ടിൽ താമസിച്ചാ മതി”” അമ്മച്ചിയുടെ വാശിയുള്ള ഡയലോഗ്.
അത് ദീപ്പുവിനെ കൊള്ളിച്ചുള്ള വാക്കുകളാണെന്ന് എനിക്കറിയാം.
പക്ഷെ, ഈ സുഖമില്ലാത്ത പെണ്ണൊരുത്തിയെയും കൊണ്ട് ഒറ്റക്ക് ഞാൻ എന്ത് ചെയ്യും.??”” ഞാൻ അമ്മച്ചിയോടായി ചോദിച്ചു.
“”വേണ്ട, നീ അവൾക്ക് വേണ്ടി അത്ര വലിയ സാഹസമൊന്നും കാണിക്കണ്ട, ഈ സാഹസമൊക്കെ എന്തിന്റെ മുന്നോടിയാണെന്ന് എനിക്കറിയാം.
ഈ പ്രായമൊക്കെ കഴിഞ്ഞിട്ടല്ലേടാ ഞാനും വന്നത്… അവൾ ഇവിടെ തന്നെ ഇരുന്നോട്ടെ അതൊക്ക താനേ സുഖമായി കൊള്ളും, നീ പൊക്കോ…””
ഒട്ടും പരിഗണനയില്ലാത്ത, ഞങ്ങളെ അവിശ്വസിക്കുന്ന രീതിയിലുള്ള വാക്കുകൾ കേൾക്കുമ്പോൾ അവൾക്കും എനിക്കും ഒരുപോലെ സങ്കടവും വാശിയുമായിരുന്നു.
അത്ര പോലും എന്റെ സ്വന്തം അമ്മച്ചിയിൽ നിന്നും ഒരിത്തിരി സപ്പോർട് എനിക്കോ അവൾക്കോ കിട്ടീട്ടില്ല.
എല്ലാം ദീപുവിനോട് ഉള്ള കലിയാണെന്ന് അറിയാം, അവൾ കിഷോറിന്റെ കൂടെ ഒളിച്ചോടിയത് കൊണ്ടുള്ള വാശിയാണ് അമ്മച്ചിയ്ക്ക്. അതിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ…
ഞാൻ ഹൈദരാബാദിലേക്ക് തിരികെ പോയാൽ പിന്നെ വീട്ടിൽ അമ്മയും ദീപുവും മാത്രം എന്നോർക്കുമ്പോൾ…
ആ സങ്കടകരമായ ഒറ്റപ്പെടൽ അവളെ എത്ര കണ്ട് വേദനിപ്പിക്കുന്നുണ്ടെന്ന് അവൾ എന്നെ വിളിച്ചറിയിക്കാറുണ്ട് അല്ലങ്കിലും അത് എനിക്ക് ഊഹിക്കാവുന്നത് തന്നെ.
കഴിവതും രണ്ടാഴ്ചയ്ക്കൊരു തവണ ഞാൻ നാട്ടിലേക്ക് വരാറുണ്ട്, അവളെ കാണാൻ വേണ്ടി മാത്രം. കമ്പനിയുടെ മാനേജമെറ്റിൽ നിന്നും സ്പെഷ്യൽ പെർമിഷൻ എടുത്തിട്ടാണ് ഞാൻ വരാറുള്ളത്…
ഞാൻ വരുന്നുണ്ടെന്നറിഞ്ഞാൽ അവളുടെ സന്തോഷം എത്രമാത്രം ഉണ്ടെന്ന് എനിക്കറിയാം.
കുറച്ച് ആശ്വാസം വാക്കുകൾ നൽകുക എന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ ഞാൻ പ്രാപ്തനല്ല.
പിന്നെ എന്റെ പ്രസൻസ് ആണ് അവളെ കൂടുതലായി സന്തോഷിപ്പിക്കുന്നത്.