“”പിന്നെ…. ഈ അവസ്ഥയിൽ നിങ്ങൾക്ക് അഞ്ച് പൈസയിടെ ഗുണം ചെയ്യാത്ത അവൻ നിങ്ങളെ നോക്കുമെന്ന് സ്വപ്നം കണ്ടോണ്ടിരുന്നോ…. ഇപ്പൊ വരും അവൻ കൂട്ടികൊണ്ട് പോകാൻ “” ഞാൻ പറഞ്ഞു.
“”ഞാൻ ആരെയും പിടിച്ച് വച്ചിട്ടില്ല… അവരവർക്ക് ഇഷ്ടമുള്ളത് പോലങ്ങു ജീവിച്ചോ…””
“”ഇഷ്ടം പോലെ ജീവിക്കാൻ വേണ്ടി എല്ലാവരെയും ഉപേക്ഷിച്ചു പോയവളല്ലേ, ഇവള്…. പോയ പോലെ തന്നെ തിരിച്ചു വന്നത് കണ്ടില്ലേ…?? അതാണ് വലിയവരുടെ വാക്ക് കേൾക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരം ജീവിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷ…!!””
“”മതി… നിറുത്താറായില്ലേ ഈ നാടകം… നാളൊത്തിരിയായി ഞാനും ഇതൊക്കെ കണ്ടും കേട്ടും സഹിക്കുന്നു…””
“”ഇത്തിരി, സ്നേഹവും, സന്തോഷവും, രണ്ട് നല്ലവാക്കും അവളോട് പറഞ്ഞിരുന്നെങ്കിൽ അവൾ ഇവിടെ തന്നെ കാണുമായിരുന്നു… നിങ്ങളും ഞാനും ഉദ്ദേശിച്ചപോലെ നല്ല ഒരു കുടുംബ ജീവിതം അവൾക്ക് കിട്ടിയേനെ…””
“”അതെങ്ങനെയാ… നേരിൽ കാണുമ്പം അവളെയങ്ങു കടിച്ചു കീറാൻ നോക്കുവല്ലായിരുന്നോ….??? “”
“”ഇപ്പൊ… ഇത്രയും കഷ്ടപ്പെട്ട് അവളെ നേരെയാക്കി കൊണ്ടുവരാൻ ഞാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ…””
“”ഇത്രയും കണ്ടിട്ടും കേട്ടിട്ടും, ഈ കണ്ട കാലമത്രയും അവളെ ദ്രോഹിച്ചിട്ടും മതിയായില്ലേ അമ്മച്ചിക്ക്…””
നിങ്ങൾക്ക് പെണ്മക്കൾ ജനിക്കാതെ പോയത്, ഭാഗ്യം… അല്ലങ്കി അവരുടെ കഷ്ട്ടകാലമായിരുന്നേനെ ഈ വീട്ടില്…””
“”നാളിതുവരെ ഇവൾക്ക് വേണ്ടി പൊടിച്ചു കളഞ്ഞ കാശ് എത്രയെന്നു വല്ല പിടിയുമുണ്ടോ അമ്മച്ചിക്ക്….??
ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേലും വേണ്ടില്ല, ഒരിത്തിരി സഹകരണം..??
അമ്മച്ചീ… ഒന്നും ചെയ്തില്ലേലും വിഷമൊല്ല… ദ്രോഹിക്കാത്തിരുന്നാ മതി… പ്ലീസ്.. അവളെയങ്ങു അവളുടെ പാട്ടിന് വിട്ടേക്ക്…””
“”ഇല്ലടാ… സഹകരിക്കാൻ എനിക്ക് മനസ്സില്ല… വീട്ടിലുള്ളവരെ ധിക്കരിച്ച് വല്ലവന്റെയും കൂടെ ഇറങ്ങി പോകുന്ന തോന്ന്യസികളോട് എനിക്ക് സഹകരിക്കാൻ മനസ്സില്ല…””
“”അയ്യോ…. പിന്നെ…. പറയുന്നത് കേട്ടാ വിചാരിക്കണം, പണ്ട് മുന്നേ ഇവളെയങ്ങ് തലയിൽ എടുത്തു വച്ച് വളർത്തി വലുതാക്കിയതാന്നാ…!!””
അതുകൊണ്ടല്ലേ ഞാൻ അവളെ ആന്റീടെ വീട്ടിൽ കൊണ്ടുപോയി വിടേണ്ടി വന്നത്… അതും ആ ഹൈറേഞ്ചില്… അത് കൊണ്ട് ഇന്നും അവൾ ജീവിച്ചിരിപ്പുണ്ട്…
അവൾ ആത്മഹത്യ ചെയ്യാഞ്ഞത്, അവളുടെ അമ്മ ചെയ്ത പുണ്യം കൊണ്ടായിരിക്കും…